മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു' എന്നാണ് നാമനിർദേശ പത്രിക തള്ളിയതിനെ കുറിച്ച് ശ്യാം രംഗീല പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദം അനുകരിച്ച് പ്രശസ്തനായ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. നേരത്തെ മോദിക്കെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ശ്യാം രംഗീല രംഗത്തെത്തിയിരുന്നു.

മോദിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശ്യാം രംഗീല മേയ് 14 നാണ് സ്വതന്ത്രസ്ഥാനാർഥിയായി പത്രിക സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ശ്യാമിന്റെ പത്രിക തള്ളിയതായി വെബ് സൈറ്റ് കാണിക്കുകയായിരുന്നു.

തന്നെ നാമനിർദ്ദേശം ചെയ്യുന്നവർ ഉണ്ടായിട്ടും എല്ലാ ഫോമുകളും പൂരിപ്പിച്ചിട്ടും ഇത് സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെന്ന് മേയ് 13ന് ശ്യാം രംഗീല എക്‌സിൽ കുറിച്ചിരുന്നു. തന്റെ ഫോൺകോളുകളോട് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ലെന്നും ശ്യാം ആരോപിച്ചിരുന്നു. പിന്നീട് നാമനിർദേശ പത്രിക സമർപ്പിച്ചതായി ശ്യാം രംഗീല വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

'ജനാധിപത്യം കൊലചെയ്യപ്പെട്ടു' എന്നാണ് നാമനിർദ്ദേശ പത്രിക തള്ളിയതിനെ കുറിച്ച് ശ്യാം രംഗീല പറഞ്ഞത്. മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. എന്നാൽ പത്രിക സ്വീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. മേയ് 14 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് പ്രവേശനം അനുവദിച്ചത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. ഇന്ന്, നാമനിർദ്ദേശം ഫയൽ ചെയ്യുന്നതിന് ആവശ്യമായ സത്യവാങ്മൂലം കാണാനില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്' എന്നായിരുന്നു ശ്യാം രംഗീല ഇന്നലെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. വിവരമറിഞ്ഞ് രാത്രി തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിഎം പുറത്താക്കിയതായും ശ്യാം ആരോപിച്ചു.

'തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തിരഞ്ഞെടുപ്പ് വെറുമൊരു കളിയായി എടുത്തിരിക്കുകയാണ്. ഇന്ന് എന്റെ നോമിനേഷൻ നിരസിക്കപ്പെട്ടു, അവർക്ക് എന്റെ നാമനിർദ്ദേശം സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, എന്തിനാണ് ജനങ്ങൾക്ക് മുന്നിൽ ഈ നിയമം വെച്ചത്? ശ്യാം ചോദിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മേയ് 14 ന് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ദിവസമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

logo
The Fourth
www.thefourthnews.in