യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 
ENVIRONMENT

'ആഗോള താപനത്തിന്റെ കാലഘട്ടം കഴിഞ്ഞു, ഭൂമി അതിനേക്കാള്‍ ഗുരുതര പ്രതിസന്ധിയില്‍'- അന്റോണിയോ ഗുട്ടെറസ്

വെബ് ഡെസ്ക്

ലോകത്ത് ആഗോള താപനത്തിന്റെ യുഗം അവസാനിച്ചെന്നും അതിനപ്പുറത്തേക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം സംഭവിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് ലഭിച്ച മാസം ജൂലൈ ആണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

'കാലാവസ്ഥാ വ്യതിയാനം ഏറ്റവും അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മാറ്റങ്ങള്‍ പലതും ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണ്. താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തി കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ഇപ്പോഴും സാധിക്കും'. അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയാണ്. അതോടെ ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിച്ചിരുന്നു. വടക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിക്ക് വലിയ രീതിയിലുള്ള ഭീഷണിയുണ്ടാക്കുന്നുണ്ട്. ഇതില്‍ മനുഷ്യരെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്റോണിയോ ഗുട്ടെറെസ് പല തവണ രംഗത്തെത്തിയിട്ടുണ്ട്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുണ്ടായിട്ടുള്ള എല്ലാ പ്രവചനങ്ങളെയും ശരിവയ്ക്കുന്ന രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായു ശ്വസിക്കാന്‍ പറ്റാതായിരിക്കുന്നെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോക നേതാക്കള്‍ ഉടന്‍ തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂയെന്നും അന്റോണിയോ ഗുട്ടെറെസ് കൂട്ടിചേർത്തു. ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്റോണിയോ ഗുട്ടെറെസ് പല തവണ രംഗത്തെത്തിയിട്ടുണ്ട്. ലോകം ഗുരുതര വെല്ലുവിളികള്‍ നേരിടുന്ന ഈ പശ്ചാത്തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനം തടയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്