ENVIRONMENT

മനുഷ്യനെ പേടിച്ച് മലകയറുന്ന കടുവകള്‍, കാലാവസ്ഥയും ഭീഷണിയാകുന്നു

വെബ് ഡെസ്ക്

മനുഷ്യനെപ്പേടിച്ച് കടുവകള്‍ മലകയറുന്നതായി റിപ്പോര്‍ട്ട്. സ്ഥിരം വാസമേഖലകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങള്‍ തേടി കടുവകള്‍ ദേശാന്തരഗമനം നടത്തുന്ന പ്രവണത കൂടിവരുന്നതായും മുന്‍കാലങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഇങ്ങനെ 'കുടിയേറ്റം' നടന്നിരുന്നതെന്നും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (WII) ഗവേഷകർ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ വേട്ടയാടലുകളും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനു കാരണമെന്നും പരിസ്ഥിതി വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ് എന്നിവയ്‌ക്കിടയിലുള്ള സിക്കിമിലെ പർവതങ്ങളിൽ ഒന്നിലധികം കടുവകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായി ഇവര്‍ പറഞ്ഞു. 3,966 മീറ്റർ (13,011 അടി) ഉയരത്തിൽ വരെ കടുവകൾ എത്തിയിട്ടുണ്ട്. ഇക്കാര്യം ആശ്ചര്യം ഉയർത്തുന്നതാണെന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ വലിയ സസ്തനികളിൽ ഉണ്ടാക്കുന്ന ആഘാതം മനസിലാക്കുന്നതിനാണ് ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളിൽ ക്യാമറ കെണികൾ സ്ഥാപിച്ചതെന്ന് സിക്കിം വനം വകുപ്പിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ചീഫ് വാർഡനുമായ സന്ദീപ് താംബെ പറഞ്ഞു.

"കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതവും വർദ്ധിച്ചുവരുന്ന മനുഷ്യ ഇടപെടലുകളുമാണ്‌ സാധ്യമായ പ്രധാന കാരണങ്ങളിലൊന്ന്," ഗവേഷകർ വ്യക്തമാക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും ഉയരങ്ങളിലും കടുവകൾ കാണപ്പെടുന്നുണ്ടെങ്കിലും, കോർബറ്റ് ടൈഗർ റിസർവിലെ കടുവകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത ഹിമാലയത്തിൻ്റെ താഴ്വരയിലാണ്. ഏകദേശം 385 മുതൽ 1,100 മീറ്റർ വരെയാണിത്.

തണുത്ത ഉയർന്ന മലനിരകളിൽ മുൻപും കടുവകളെ കണ്ടെത്തിയിട്ടുണ്ട്. നേപ്പാളില്‍ 4,000 അടി ഉയരത്തില്‍പ്പോലും കടുവകളെ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിൽ, 2019ൽ സിക്കിമിലെ ഒരു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) ടീം 3,602 മീറ്റർ ഉയരത്തിൽ കടുവയെ കണ്ടതായി ഡയറക്ടർ അനമിത്ര അനുരാഗ് ദണ്ഡ പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് മറ്റൊന്നിനെ 3,640 മീറ്ററിൽ കണ്ടെത്തിയിരുന്നു.

ആവശ്യത്തിന് ഇരകൾ ഉള്ളിടത്തോളം കടുവകൾ താഴെയുള്ള ചൂടുള്ള വനങ്ങളിലാണ് തങ്ങുക. എന്നാൽ അവ ഇപ്പോൾ ഉയർന്ന പ്രദേശങ്ങളിൽ പതിവായി കാണപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം ഈ നീക്കത്തിൽ വലിയ പങ്ക് വഹിക്കുന്നതായി കൊൽക്കത്തയിലെ ജിയോളജിസ്റ്റും പ്രമുഖ കടുവ വിദഗ്ധനുമായ പ്രണബേഷ് സന്യാൽ പറയുന്നു.

കടുവകൾ മലകയറുന്നത് അവർ സമ്മർദ്ദത്തിലാണെന്ന് തെളിയിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിയുമെങ്കിലും അവ സാധാരണ ചൂടുള്ള വനപ്രദേശങ്ങളാണ് ജീവിക്കാനായി തിരഞ്ഞെടുക്കുക. എന്നാൽ മനുഷ്യ-വന്യജീവി സംഘർഷം, കടുവകളുടെ വർധിച്ച് വരുന്ന എണ്ണം, ഭക്ഷണത്തിനായുള്ള കൂടുതൽ മത്സരം എന്നിവ കാരണമാകും കടുവകൾ നീങ്ങി തുടങ്ങുന്നത്. ഇരപിടിത്തം കുറയുന്നതിനാൽ കടുവകൾ കൂടുതൽ പ്രകോപിതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി