ENVIRONMENT

'സിംഹ ഗർജനത്തെക്കാൾ ഭയാനകം'; വന്യജീവികൾ കൂടുതൽ പേടിക്കുന്നത് മനുഷ്യശബ്ദങ്ങളെയെന്ന് പഠനം

വെബ് ഡെസ്ക്

വന്യജീവികൾ സിംഹ ഗർജനത്തെക്കാൾ ഭയപ്പെടുന്നത് മനുഷ്യശബ്ദങ്ങൾ കേട്ടിട്ടാണെന്ന് പുതിയ പഠനങ്ങൾ. ജിറാഫ്‌, കഴുതപ്പുലി, സീബ്ര തുടങ്ങിയ ഭൂരിഭാഗം ആഫ്രിക്കൻ സസ്തനികളും വെടിയൊച്ച, സിംഹ ഗർജനം, പട്ടികളുടെ കുര എന്നിവയെക്കാൾ മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ശബ്ദം കേട്ട് ഓടിയൊളിക്കാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് കണ്ടെത്തൽ.

'കറന്റ് ബയോളജി' എന്ന ലേഖനത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം പരാമർശിക്കുന്നത്. പഠനത്തിനായി, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ക്രൂഗറിലെ 21 ജലാശയങ്ങളിൽ ഗവേഷകർ സ്പീക്കറുകളും ക്യാമറകളും സ്ഥാപിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെ വരണ്ട കാലാവസ്ഥയാണ് ദക്ഷിണാഫ്രിക്കയിൽ, ഈ സമയമാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്.

അവിടെ സ്ഥാപിച്ച സ്പീക്കറുകളിലൂടെ പലതരം ശബ്ദങ്ങൾ വന്യമൃഗങ്ങൾക്കായി കേൾപ്പിച്ചു. സിംഹങ്ങൾ ഗർജ്ജിക്കുന്നതിന്റെ ശബ്ദരേഖകളും ആ പ്രദേശത്തെ ആളുകൾ നാല് വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നതും ശേഷം ആളുകൾ ശാന്തമായി സംസാരിക്കുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. മനുഷ്യൻ വേട്ടയാടുന്നതിന്റെ ശബ്ദം അനുകരിക്കാൻ വെടിയൊച്ചകളുടെയും നായ്ക്കളുടെയും ശബ്ദങ്ങളാണ് ചേർത്തത്.

ശേഷം പഠനത്തിനായി, സ്‌പീക്കറിലൂടെ കേൾപ്പിച്ച ശബ്ദങ്ങളോടുള്ള മൃഗങ്ങളുടെ പ്രതികരണവും പക്ഷികളുടെ ശബ്ദങ്ങളോടുള്ള വന്യജീവികളുടെ പ്രതികരണവും താരതമ്യം ചെയ്തു. എല്ലാ ശബ്ദങ്ങങ്ങളും ഒരേ വ്യാപ്‌തിയിലാണ് സ്‌പീക്കറിലൂടെ കേൾപ്പിച്ചത്.

വന്യജീവികളുടെ ശബ്ദങ്ങളോടുള്ള പെരുമാറ്റത്തിൽനിന്ന് നായ്ക്കളുടെയും വെടിയൊച്ചകളുടെയും ശബ്ദം മൂന്നിരട്ടി ഭയനായകമായി രേഖപ്പെടുത്തിയപ്പോൾ മനുഷ്യശബ്ദങ്ങൾ കേട്ടപ്പോൾ ഓടിയൊളിക്കാനുള്ള സാധ്യത ഒമ്പത് മടങ്ങ് കൂടുതലായാണ് ഗവേഷകർ രേഖപ്പെടുത്തിയത്. എന്നാൽ എല്ലാ വന്യമൃഗങ്ങളും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല.

ജിറാഫ്, പുള്ളിപ്പുലി, കാട്ടുപന്നി എന്നീ വന്യമൃഗങ്ങളാണ് മനുഷ്യ ശബ്ദങ്ങളെ സിംഹഗർജനത്തേക്കാൾ ഭയപ്പെടുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ആനകളിൽ ഈ പ്രവണത ഉണ്ടായിട്ടില്ല, ജലത്തെ ആശ്രയിക്കുന്നതും ആനകൾക്കുള്ള വലിയ വലിപ്പവുമാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ടിൽ ഗവേഷകർ അഭിപ്രായപ്പെടുന്നത്.

2015ൽ ഒരു ശാസ്ത്ര ലേഖനത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മനുഷ്യരെ 'അസാധാരണവും അസന്തുലിതവുമായ' വേട്ടക്കാരായാണ് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റുള്ള വേട്ടമൃഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് മനുഷ്യർ. മൃഗങ്ങൾ സാധാരണയായി ചെറുപ്പവും ദുർബലവുമായവയെ വേട്ടയാടുമ്പോൾ മനുഷ്യർ ആരോഗ്യമുള്ളതും സ്ഥൂലശരീരവുമുള്ളതിനെയാണ് ലക്ഷ്യമിടുന്നത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍