FOURTH SPECIAL

കോഴിക്കോട് നിപയുടെ ഹോട്സ്പോട്ടാകുന്നത് എന്തുകൊണ്ട്? അടച്ചിടലല്ല, ശാസ്ത്രീയ പരിഹാരമാണ് ആവശ്യം

എം എം രാഗേഷ്

നിപ എപ്പോൾ വേണമെങ്കിലും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകളിൽ നിരന്തരമായ നിരീക്ഷണസംവിധാനമാണ് ആവശ്യമെന്ന് ഈ മേഖലയിലെ വിദഗ്ധനും മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ പ്രൊഫസറുമായ ഡോ. ടി ജയകൃഷ്ണൻ പറയുന്നു. ഇതിനായി മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും തമ്മിലൊരു ഏകോപനത്തോടെയുള്ള ഇടപെടൽ എല്ലായ്പ്പോഴും ആവശ്യമാണ്. മേഖലയിലെ മൃഗങ്ങളിലെ രോഗങ്ങളും ആളുകളിലെ പനിയുടെ കാരണങ്ങളും വിലയിരുത്താൻ ഒരു സ്ഥിരം സംവിധാനവുമായി മുന്നോട്ടുപോകുന്നതാണ് പ്രായോഗിക പരിഹാരമെന്നും അദ്ദേഹം പറയുന്നു.

സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവിക മരണം ഉണ്ടായാലും സർക്കാർ നിരീക്ഷണസംവിധാനത്തിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകണം. നിപ പോലുള്ള പകർച്ചവ്യാധികളുണ്ടാകുമ്പോൾ അടച്ചിടല്ല പരിഹാരം, മറിച്ച് ശാസ്ത്രീയമായൊരു ബാലൻസിങ് ആവിഷ്കരിക്കണം. കണ്ടെയ്ൻമെന്റ് സോണുകൾ സൃഷ്ടിക്കുന്നതിന് പകരം, കോണ്ടാക്ട് ട്രേസിംഗ് കണ്ടെത്തി ജാഗ്രതയോടെയുള്ള നിരീക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. റൂട്ട് മാപ്പ് പുറത്തുവിടൽ പോലുള്ള ഇടപെടലുകൾ പേടിയും ഒറ്റപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിന് ഇടയാക്കുമെന്നും ഡോ. ടി ജയകൃഷ്ണൻ പറയുന്നു

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ