INDIA

അഞ്ച് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച 88 ശതമാനം എംഎൽഎമാരും കോടിപതികൾ

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച 88 ശതമാനവും പേരും കോടിപതികളാണെന്ന് റിപ്പോർട്ട്. നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസും ചേർന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന രാജസ്ഥാൻ, തെലങ്കാന, മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഢ് അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ വിജയിച്ച 678 സ്ഥാനാർത്ഥികൾ സ്വയം ഇലക്ഷൻ കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

വിജയിച്ച 678 സ്ഥാനാർഥികളിൽ 595 പേരും കോടിപതികളാണ്. ഇത് ആകെ മത്സരിച്ചവരുടെ 88 ശതമാനം വരും. തെലങ്കാനയിലെ സ്ഥാനാർത്ഥികളാണ് ഈ പട്ടികയിൽ ഏറ്റവും മുകളിലുള്ളത്. പിന്നീട് മധ്യപ്രദേശും മിസോറാമും. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ സമ്പന്നരായ സ്ഥാനാർഥികളുള്ളത് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിൽ നിന്നാണ്. തെലങ്കാനയിൽ അവരുടെ ഏഴു സ്ഥാനാർത്ഥികൾ കോടിപതികളായിരുന്നു.

ബിജെപിയുടെ കാര്യമെടുത്താൽ, അഞ്ചു സംസ്ഥാനങ്ങളിലായി ബിജെപിയിൽ നിന്ന് ജയിച്ച 342 പേരിൽ 298 പേരും കോടിപതികളാണ്. അത് ബിജെപിയിൽ നിന്ന് വിജയിച്ചവരുടെ 87 ശതമാനം വരും. കോൺഗ്രസിൽ ജയിച്ച 235 സ്ഥാനാർഥികളിൽ 209 പേരും കോടിപതികളാണ്. ഇത് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ 89 ശതമാനവും വരും.

വിജയിച്ച സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി, 14.26 കോടിയാണ്. ഈ പട്ടികയിലും മുൻപന്തിയിൽ തെലങ്കാന തന്നെയാണ്. തെലങ്കാനയിൽ 38.88 കോടി രൂപയാണ് വിജയിച്ചവരുടെ ശരാശരി വരുമാനം. ഇവിടെയും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും, മധ്യപ്രദേശും മിസോറാമുമാണ്.

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

മുതലാളിത്തത്തിന്റെ പ്രതീകം: ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

'ഇടപെടാനില്ല, ലെഫ്. ഗവര്‍ണര്‍ക്ക്‌ നടപടിയെടുക്കാം'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, 24.87 ശതമാനം; മുന്നില്‍ ബംഗാള്‍, സംഘർഷം