'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?

'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?

അശോക് ഗെഹ്‌ലോട്ടിനെ മാത്രം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ എല്ലാ കണ്ണുകളും അശോക് ഗെഹ്‌ലോട്ടിന് നേരെയായിരുന്നു. 'രാജസ്ഥാനില്‍ എന്തുകൊണ്ടു തോറ്റു?', കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ പറയാമായിരുന്നിട്ടും സംസ്ഥാന നേതൃത്വത്തില്‍ നിന്നെത്തിയവര്‍ ഏറിയപങ്കും ഒരൊറ്റ ഉത്തരം ആവര്‍ത്തിച്ചു... 'പ്രചാരണം ഒരാളിലേക്ക് മാത്രം ചുരുങ്ങി'.

അശോക് ഗെഹ്‌ലോട്ടിനെ മാത്രം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് കനത്ത തിരിച്ചടിയായെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍. ഗെഹ്‌ലോട്ടിനെ 'അഴിച്ചുവിട്ടത്' തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് എഐസിസി.

പാര്‍ട്ടിയില്‍ ഗെഹ്‌ലോട്ടിന്റെ പ്രധാന എതിരാളി സച്ചിന്‍ പൈലറ്റിന്റെ പ്രചാരണത്തില്‍നിന്നുള്ള പിന്നോട്ടുപോക്ക് കാര്യമായി ബാധിച്ചു എന്നും വിലയിരുത്തലുണ്ട്. ഒരുവശത്ത് അശോക് ഗെഹ്‌ലോട്ട് പക്ഷം അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി വലിയ ക്യാമ്പയിന്‍ സംഘടിപ്പിച്ചപ്പോള്‍, മറുവശത്ത് എതിര്‍പ്പുകള്‍ ഒന്നും ഉയര്‍ത്തിയില്ലെങ്കിലും സച്ചിന്‍ പൈലറ്റ് പക്ഷം താരതമ്യേന നിശബ്ദമായിരുന്നു. ആ നിശബ്ദതയ്ക്ക് പാര്‍ട്ടിയെ താഴെയിറക്കാനുള്ള കെല്‍പ്പുണ്ടായിരുന്നു.

'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?
ജയിച്ചു, പക്ഷേ ആര് നയിക്കും; ഹിന്ദി ഹൃദയഭൂമിയിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി; രാജസ്ഥാനിൽ മാരത്തണ്‍ ചർച്ചകള്‍

ഭരണവിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കിയ ഒരുവിഭാഗം എംഎല്‍എമാര്‍, സച്ചിന്‍ പൈലറ്റ് തങ്ങള്‍ക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസാരയ്ക്ക് കത്തയക്കുകവരെ ചെയ്തു. എന്നിട്ടും ഗെഹ്‌ലോട്ട് ഏകപക്ഷീയമായ നീക്കങ്ങള്‍ തുടര്‍ന്നു.

താരപ്രചാരകരെല്ലാംം ഗെഹ്ലോട്ട് പക്ഷത്ത് നിന്നുള്ളവരായിരുന്നു. ചുമരെഴുത്തുകളിലും ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം ഗെഹ്‌ലോട്ടിന് പ്രധാന്യം നല്‍കി. ഭരണവിരുദ്ധ വികാരം മറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം, സച്ചിന്‍ പൈലറ്റിനെ മറയ്ക്കാനുള്ള നീക്കങ്ങളായിരുന്നു സജീവമായി നടന്നത്.

പ്രതീക്ഷ തകര്‍ത്ത ഗെഹ്‌ലോട്ട്

സിറ്റിങ് എംഎല്‍എമാരെ മാറ്റാത്തത് തിരിച്ചടിയായെന്നും പ്രചാരണം ഏകപക്ഷീയമായിപ്പോയി എന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഖാര്‍ഗെയും രാഹുലിന്റെ നിലപാടിനോട് യോജിച്ചു. പ്രചാരണം വ്യക്തി കേന്ദ്രീകൃതമായിരുന്നു എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ ചെറുസംഘമാണ് പരിപാടികള്‍ തീരുമാനിച്ചതെന്നും ആരോപണമുണ്ട്.

'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?
രാജസ്ഥാന്‍ 'ചതിച്ചു'; ആലപ്പുഴ വഴി പാര്‍ലമെന്‍റ് കടക്കാന്‍ ഇക്കുറി കെ സി ഇല്ല

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഗെഹ്‌ലോട്ട്, ഈ തിരഞ്ഞെടുപ്പോടെ കേന്ദ്രനേതൃത്വത്തിന് അത്ര സ്വീകാര്യനല്ലാത്തയാളായി മാറിയിട്ടുണ്ട്. പിടിവാശികളില്‍ നിന്ന് വിട്ടുനിന്നിരുന്നെങ്കില്‍ രാജസ്ഥാനില്‍ ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. 2024ലേക്കുള്ള തയാറെടുപ്പുകളില്‍, അശോക് ഗെഹ്‌ലോട്ടിന്റെ വാക്കുകള്‍ക്ക് രാഹുല്‍ ഗാന്ധി വലിയ പ്രാധാന്യം കൊടുക്കാനിടയില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?
ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം

2018ല്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച്‌ ഗെഹ്‌ലോട്ടിന് മുഖ്യമന്ത്രി പദം നല്‍കുമ്പോള്‍ എഐസിസി നേതൃത്വത്തിന് അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. 2019ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ ഗെഹ്‌ലോട്ടിന് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി കണക്കുകൂട്ടി. എന്നാല്‍ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി പാര്‍ട്ടി സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. 25ല്‍ 24 സീറ്റിലും ബിജെപി വിജയിച്ചു. ഇതിന് ശേഷം, ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് നിരന്തരം മുറുകിയതല്ലാതെ, ദേശീയ നേതൃത്വത്തിന് സമാധാനിക്കാനുള്ള അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. താത്ക്കാലികമായി വെടിനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇരുപക്ഷവും രണ്ടു വഴിക്കാണ് ക്യാമ്പയിന്‍ നടത്തിയത്.

പുതിയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു

തോല്‍വിക്ക് പിന്നാലെ, ഗെഹ്‌ലോട്ട് തല്‍ക്കാലത്തേക്ക് നിശബ്ദനാണെങ്കിലും രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ അത്രപെട്ടെന്ന് അവസാനിക്കാന്‍ സാധ്യതയില്ല. പ്രതിപക്ഷ നേതാവ്, പിസിസി അധ്യക്ഷ സ്ഥാനങ്ങള്‍ക്ക് വേണ്ടി ഇരുപക്ഷവും വീണ്ടും ഏറ്റുമുട്ടിയേക്കും. അതിനുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു.

ടോങ്കില്‍ നിന്ന് ജയിച്ചെത്തിയ സച്ചിന്‍ പൈലറ്റിനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് സച്ചിന്‍പക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മഹേന്ദ്ര സിങ് മാല്‍വിയ, ശാന്തി ധരിവാള്‍ എന്നിവരെയാണ് ഗെഹ്‌ലോട്ട് ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്നത്. ഇരുവരും ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് പകരം, പിസിസി അധ്യക്ഷ സ്ഥാനത്തേക്കാണ് സച്ചിന്റെ നോട്ടമെന്നും അഭ്യൂഹമുണ്ട്. ഗോവിന്ദ് സിങ് ദതോസാര പ്രതിപക്ഷ നേതാവായാല്‍ മാത്രമേ സച്ചിന് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ സാധിക്കുള്ളു. അശോക് ഗെഹ്ലോട്ടിന് വേണ്ടി ഇനിയും വാദിക്കാന്‍ കേന്ദ്രനേതൃത്വം മടികാണിച്ചേക്കും. ഭരണവിരുദ്ധ വികാരം അലയടിച്ച തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് രാജസ്ഥാനില്‍ ബിജെപി അധികാരം പിടിച്ചത്. 69 സീറ്റാണ് കോണ്‍ഗ്രസിന് നേടാനായത്.

logo
The Fourth
www.thefourthnews.in