INDIA

വിമാനം വൈകുമെന്ന് അറിയിച്ചു, പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനത്തിലെ വീഡിയോ വൈറല്‍

വെബ് ഡെസ്ക്

വിമാനം വൈകുന്നമെന്ന അറിയിപ്പ് പങ്കുവച്ച പൈലറ്റിനെ മര്‍ദ്ദിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരന്‍ പൈലറ്റിന് നേര്‍ക്ക് കുതിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ തടയാന്‍ ശ്രമിക്കുന്നതിന് മുന്നേ അപ്രതീക്ഷിതമായി ഇയാള്‍ പൈലറ്റിനെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.

പ്രകോപിതനായ യാത്രക്കാരനെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം വൈറലായതിനെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരനെതിരെ ഇന്‍ഡിഗോ കേസ് നല്‍കിയിട്ടുണ്ടെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം 13 മണിക്കൂറോളം വിമാനം വൈകുകയായിരുന്നു. ഈ വിവരം യാത്രക്കാരുമായി പങ്കുവെക്കുന്ന സമയത്താണ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. ഡല്‍ഹിയിലെ കാലാവസ്ഥാ പ്രശ്‌നം കാരണം 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

അതേസമയം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് ഡല്‍ഹി വിമാനത്താവളം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ യാത്രക്കാരനെയും ഇന്‍ഡിഗോയെയുെ കുറ്റപ്പെടുത്തി കൊണ്ട് നിരവധിപ്പേരാണ് എക്‌സില്‍ പ്രതികരിച്ചത്.

വിമാനം നൈകുന്ഇനതു സംബന്ധിച്ച അറിയിപ്പ് ഇന്‍ഡിഗോ പലപ്പോഴും യാത്രക്കാരുമായി പങ്കുവെക്കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. മുപ്പത് മിനിറ്റ് നേരം വിമാനത്തില്‍ അടച്ചിടുന്നത് മനുഷ്യാവകാശ പീഡനമാണെന്നും ഇത്തരം സാഹചര്യത്തില്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് തിരിച്ചയക്കണമെന്നും പലരും പ്രതികരിച്ചു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം