INDIA

മണിപ്പൂരില്‍ സൈനികന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു

വെബ് ഡെസ്ക്

ദക്ഷിണ മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പില്‍ അസം റൈഫിള്‍സ് സൈനികന്‍ തന്റെ ആറു സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത. മണിപ്പൂരില്‍ നിന്നുള്ളവരല്ലാത്ത ആറ് ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. വെടിയുതിര്‍ത്ത സൈനികന്‍ പിന്നീട് സ്വയം വെടിവച്ചു ആത്മഹത്യ ചെയ്‌തെന്ന് അസം റൈഫിള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സൈന്യം വ്യക്തമാക്കി.

'ദക്ഷിണ മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സ് ബറ്റാലിയനില്‍ അസം റൈഫിള്‍സ് ജവാന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകായിരുന്നെന്ന് അസം റൈഫിള്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.ആറ് പേര്‍ക്ക് പരിക്കേറ്റു. പിന്നീട് സൈനികന്‍ സ്വയം വെടിയുതിര്‍ക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പരിക്കേറ്റ എല്ലാവരെയും തുടര്‍ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി, ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലഹത്തിന്റെ വെളിച്ചത്തില്‍ കിംവദന്തികള്‍, ഊഹാപോഹങ്ങള്‍ ഒഴിവാക്കണം. പരിക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം