INDIA

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ നടപ്പാക്കാൻ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് റോളുണ്ടാകില്ല, പോർട്ടൽ ഉടൻ സജ്ജമാക്കും

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ നീക്കം തുടങ്ങി കേന്ദ്രം. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ഓൺലൈൻ പോർട്ടൽ ഉടൻ പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തനം ഊർജിതമാണ്. കൂടാതെ, ഇതിനായുള്ള ചട്ടങ്ങളും വൈകാതെ പുറത്തിറങ്ങും.

2019ലാണ് ഇരു സഭകളും ചേർന്ന് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കുന്നത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല. നിരവധി തവണ നിയമ മന്ത്രാലയം നിയമത്തിനായുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധി പാർലമെന്റിനോട് നീട്ടി ചോദിച്ചിരുന്നു, എന്നാൽ കോവിഡ് പ്രതിസന്ധിയുൾപ്പടെ ചൂണ്ടിക്കാട്ടി നിയമം നടപ്പാക്കുന്നത്തിനൊരു മെല്ലെപ്പോക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.

സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ യോഗ്യരായ വ്യക്തികളെ പൗരത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തരത്തിലാണ് പോർട്ടൽ പ്രവർത്തിക്കുകയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. വിസ അനുവദിക്കുന്ന രീതികളിലെ അഴിമതി തടയുക എന്നതു കൂടിയാണ് പോർട്ടലിന്റെ ലക്ഷ്യമെന്നും കേന്ദ്രം പറയുന്നു. ന്യൂനപക്ഷമായതിന്റെ പേരിൽ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ് , ബുദ്ധ, ജൈന , പാർസി അല്ലെങ്കിൽ ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നത്. 2014 ഡിസംബറിന് മുൻപ് രാജ്യത്തേക്ക് കുടിയേറ്റം നടത്തിയവർക്ക് മറ്റ് നിലവിലുള്ള പൗരത്വ നിബന്ധനകളിൽ ഇളവ് നൽകിക്കൊണ്ടാണ് പൗരത്വം നൽകുന്നത്. നിരവധി സംസ്ഥാന സർക്കാരുകൾ സിഎഎയ്‌ക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് സിഎഎ ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള അവസാന ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഉന്നത തലങ്ങളിൽ നിരവധി തവണ ചർച്ചകളും അനുബന്ധ അവതരണങ്ങളും നടന്നുകഴിഞ്ഞു. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ സിഎഎ നിയമത്തിനെതിരെ പ്രമേയങ്ങൾ സ്വീകരിച്ചിരുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്