ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍
ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 
INDIA

മിസോറാമില്‍ വോട്ടെണ്ണല്‍ മാറ്റി; ഫലം നാലിന് അറിയാം

വെബ് ഡെസ്ക്

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുന്നതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാക്കിയുള്ള നാല് സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്നിന് നടക്കും.

ഞായറാഴ്ചയിലെ വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് മിസോറാം. അതിനാല്‍ ക്രൈസ്തവരുടെ പ്രാര്‍ഥനാദിവസമായ ഞായറാഴ്ച വോട്ടെണ്ണുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം.

നവംബര്‍ ഏഴിനായിരുന്നു മിസോറാമില്‍ തിരഞ്ഞെടുപ്പ് നടന്നത്. 40 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണകക്ഷിയായ മീസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് ഫ്രണ്ടും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം. ഇന്നലെ നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. 2017ല്‍ രൂപീകരിക്കപ്പെട്ട സെഡ് പിഎമ്മിനാണ് ഇത്തവണ മുന്‍തൂക്കം കാണിക്കുന്നത്.

അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് തന്നെ നടക്കുന്നതായിരിക്കും. കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നില്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും