INDIA

അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

വെബ് ഡെസ്ക്

അപസ്മാരം ഭേദമാക്കാനാവാത്ത അസുഖമോ മാനസിക വിഭ്രാന്തിയോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരമുണ്ടെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാത്മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയ്ക്ക് അപസ്മാരമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹ ആവശ്യപ്പെട്ട് മുപ്പത്തിമൂന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ മാനസിക വൈകല്യമോ ആയി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

ഹിന്ദു വിവാഹനിയമം 13 (1) വകുപ്പനുസരിച്ച് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പങ്കാളികളില്‍ ഒരാള്‍ക്ക് മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്. തന്റെ ഭാര്യയ്ക്ക് അപസ്മാരമാണെന്നും ഇത് ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയാണെന്നും അത് ക്രൂരതയാണെന്നും ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൂചിപ്പിച്ചായിരുന്നു ഹര്‍ജി.

തനിക്ക് ചുഴലിയുണ്ടെന്നും എന്നാല്‍ അത് മാനസികനിലയെ ബാധിക്കാറില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. അപസ്മാരമുള്ള ഏതൊരാള്‍ക്കും സാധാരണജീവിതം നയിക്കാന്‍ സാധിക്കുമെന്നാണ് മെഡിക്കല്‍ രേഖകൾ വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു.

പരാതിക്കാരന്റെ ഭാര്യയ്ക്ക് ചുഴലി മാത്രമെയൂള്ളുവന്നും അത് അപസ്മാരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ഇനി അവര്‍ക്ക് അപസ്മാരം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പോലും അത് ഒരു മാനസിക പ്രശ്‌നമായി കണക്കാക്കാനാവില്ല. മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത് യുവതിക്ക് അപസ്മാരമില്ലെന്നാണ്. ഇനി ഉണ്ടെങ്കിൽ തന്നെ അപസ്മാരമുള്ളവർക്ക് സാധാരണജീവിതം നയിക്കാനാവുമെന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍