INDIA

ഉഷ്ണതരംഗം: ചുട്ടുപൊള്ളി ബിഹാറും യുപിയും; മരണം നൂറിനോടടുത്തു

വെബ് ഡെസ്ക്

ഉത്തരേന്ത്യയിൽ അതിശക്തമായ ഉഷ്‌ണതരംഗത്തിൽ മരണം നൂറിനോടടുത്തു. ബിഹാറിലും യുപിയിലുമായി തീവ്ര ഉഷ്ണതരംഗത്തില്‍ ഇതുവരെ മരിച്ചത് 98 പേരാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. ഉത്തര്‍പ്രദേശില്‍ 54 പേരും ബിഹാറിൽ 44 പേരുമാണ് മരിച്ചത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ രേഖപ്പെടുത്തുന്നത്.

ജൂൺ 15, 16,17 തീയതികളിൽ ഉത്തർപ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിൽ 54 പേർ മരിച്ചതായാണ് കണക്കുകൾ. 60 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരിൽ അധികവും. ജൂൺ 15ന് 23 പേരും ജൂൺ 16ന് ഉച്ചവരെ 11 പേരും മരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തുടർന്ന് വെള്ളിയാഴ്ച 10 പേർ കൂടി മരിച്ചതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച 10 മരണങ്ങൾ കൂടി ബല്ലിയയിൽ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച, ബല്ലിയ ജില്ലയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് ആണ്. ബല്ലിയയിലെ മരണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

കനത്ത ചൂടിലും തണുപ്പിലും ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ള രോഗികൾ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്. മെർക്കുറിയുടെ അളവ് ചെറിയ രീതിയിൽ ഉയരുന്നതും മരണത്തിലേക്ക് നയിച്ചേക്കാം

മരിച്ചവർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നെന്നും കടുത്ത ചൂടില്‍ ആരോഗ്യാവസ്ഥ വഷളാകുകയുമായിരുന്നെന്ന് ബല്ലിയ ചീഫ് മെഡിക്കൽ ഓഫീസർ ജയന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉള്ളവരാണ് മരിച്ചവരിൽ കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത ചൂടിലും തണുപ്പിലും ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദമുള്ള രോഗികൾ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്.

ബിഹാറിൽ റിപ്പോർട്ട് ചെയ്ത 44 എണ്ണത്തില്‍ തലസ്ഥാനമായ പട്‌നയിൽ മാത്രം 35 പേരാണ് മരിച്ചത്. 19 പേർ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എൻഎംസിഎച്ച്) പിഎംസിഎച്ച് ആശുപത്രിയിൽ 16 പേരും മരിച്ചതായാണ് കണക്കുകൾ. സംസ്ഥാനത്തെ മറ്റ് ജില്ലകളിലായി ഒൻപത് പേർ മരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കനത്ത ചൂട് കാരണം പട്‌നയിലെ എല്ലാ സ്‌കൂളുകളും ജൂൺ 24 വരെ അടച്ചിടും. ശനിയാഴ്ച 11 ജില്ലകളില്‍ ചൂട് 44 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. പട്‌നയിൽ 44.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. 45.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഷെയ്ഖ്പുരയിലാണ് ഏറ്റവും ചൂട് അനുഭവപ്പെട്ടത്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി