INDIA

'ഒടുവിൽ യഥാർഥത്തിലുള്ളത് ലഭിച്ചു' ചൈനയുടെ ഭൂപടം പങ്കുവച്ച് മുൻ കരസേനാമേധാവി

വെബ് ഡെസ്ക്

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന പുറത്തുവിട്ട ഭൂപടത്തിന് പിന്നാലെ ചൈനയുടെ ഭൂപടം പുറത്തുവിട്ട് മുൻ കരസേനമേധാവി ജനറൽ മനോജ് നരവാനെ. 'ഒടുവിൽ ഒരാൾക്ക് ചൈനയുടെ യഥാർഥ ഭൂപടം ലഭിച്ചു' എന്ന് പറഞ്ഞുകൊണ്ട് എക്സ് അക്കൗണ്ടിലാണ് അദ്ദേഹം ഇത് പങ്കുവച്ചത്.

തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞമാസം അവസാനമാണ് ചൈന പുതിയ ഭൂപടം പുറത്തുവിട്ടത്. അരുണാചൽ പ്രദേശിനും അക്‌സായ് ചിന്നിനും മേൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ പുതിയ ഭൂപടത്തെ ഇന്ത്യ തള്ളുകയും ചൈനയുടെ പ്രകോപനപരമായ നീക്കത്തിനുമേൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, പുതിയ ഭൂപടത്തിന് അമിതമായ വ്യാഖ്യാനങ്ങളൊന്നും തന്നെ നൽകേണ്ടതില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോ​ഗിക ഭൂപടം നിയമപരമായി നടത്തുന്ന പതിവ് പ്രക്രിയ ആണെന്നുമായിരുന്നു ചൈനയുടെ വിശദീകരണം.

ആസിയാൻ അംഗരാജ്യങ്ങളായ ജപ്പാൻ, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയും ചൈനയുടെ പ്രാദേശിക അവകാശവാദത്തോടും പുതിയ ഭൂപടത്തെയും തള്ളിരുന്നു. തായ്‌വാൻ ചൈനീസ് മെയിൻലാൻഡിന്റെ ഭാഗമാണെന്ന് കാലങ്ങളായി ചൈന അവകാശപ്പെടുന്നതാണ്. എന്നാൽ തായ്‌വാൻ അതിനെ അംഗീകരിച്ചിട്ടില്ല. ദക്ഷിണ ചൈനാ കടലിൽ ഒരു പെരുമാറ്റച്ചട്ടം (സിഒസി) വേണമെന്ന് ആസിയാൻ രാജ്യങ്ങൾ നിർബന്ധം പിടിക്കുന്നത് ഈ മേഖലയുടെ മേലുളള ചൈനയുടെ നിരന്തരമായ അവകാശവാദം കണക്കിലെടുത്താണ്.

കഴിഞ്ഞമാസം എട്ടിന് ജനറൽ നരവാനെ മുൻ നാവികസേനാ മേധാവി കരംബീർ സിങ്ങിനും മുൻ എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയയ്ക്കുമൊപ്പം ബീജിങ് വേർപിരിഞ്ഞ പ്രദേശമായി അവകാശപ്പെടുന്ന തായ്‌വാനിലെ തായ്‌പേയിൽ സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സന്ദർശനം സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായം ചോദിച്ചപ്പോൾ , ഇന്ത്യയുടെ പേര് നേരിട്ട് പരാമർശിക്കാതെ അത്തരം സന്ദർശനങ്ങളെ ശക്തമായി എതിർക്കുന്നുവെന്നായിരുന്നു തായ്‌വാന്റെ പ്രതികരണം.

തായ്‌വാൻ അധികൃതരും ചൈനയുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളും തമ്മിലുള്ള എല്ലാത്തരം ഔദ്യോഗിക ഇടപെടലുകളെയും ചൈന ശക്തമായി എതിർക്കുന്നുവെന്നാണ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കിയത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം