INDIA

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വസതിയ്ക്കടുത്ത് പ്രതിഷേധം

വെബ് ഡെസ്ക്

വംശീയ സംഘര്‍ഷങ്ങള്‍ മാസങ്ങളോളം ആളിക്കത്തിയ മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ മുഖ്യമന്ത്രി എം ബിരേന്‍ സിങിന്റെ വസതിക്ക് സമിപമാണ് പുതിയ സംഘര്‍ഷമെന്നാണ് വിവരം. ഇംഫാല്‍ ഈസ്റ്റിലെ ഹിന്‍ഗാങ് മേഖലയിലുള്ള ബിരേന്‍ സിങിന്റെ സ്വകാര്യ വസതിക്ക് മുന്നിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ പിന്നാലെ സുരക്ഷാ സേനയും ആള്‍ക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അറുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം പ്രതിഷേധവുമായി സംഘടിച്ചതാണ് സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നാലമാസത്തോളമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് വീണ്ടും ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചത്.

സംസ്ഥാനത്തെ മെയ്തി ഭൂരിപക്ഷ ആധിപത്യമുള്ള താഴ്വര പ്രദേശങ്ങളിലായിരുന്നു വീണ്ടും സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന് സമീപത്തെ പുല്‍ത്തകിടിയിലായിരുന്നു മൃതദേഹങ്ങള്‍. വംശീയ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. ഇരുവരും മെയ്തി വിഭാഗക്കാരായിരുന്നു.

ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിഷയത്തില്‍ വേഗത്തില്‍ തന്നെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്റെര്‍നെറ്റ് സംവിധാനങ്ങളും ഇതിനിടെ പുനസ്ഥാപിച്ചിരുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്