INDIA

കര്‍ണാടക വഖഫ് ബോർഡില്‍ അഴിച്ചുപണി; ബിജെപി പിന്തുണയോടെ പ്രസിഡൻറായ ഷാഫി സഅദിയുള്‍പ്പെടെ നാലുപേര്‍ പുറത്ത്

വെബ് ഡെസ്ക്

ബിജെപിയുടെ പിന്തുണയോടെ കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റായ കെകെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിര്‍ദേശമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത്. മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം തുടങ്ങിയ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു.

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ സ്ഥാനത്തുള്‍പ്പെടെ വ്യാപക അഴിച്ചുപണിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തുന്നത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതോടെ മു​സ്‍ലിം​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ഉൾപ്പെടെയുള്ള സുപ്രധാന മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സഅദി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത് നിന്നുമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 നവംബർ 17നായിരുന്നു ഷാഫി സഅദി നിയമിതനാത്. സഅദിയ്ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. കാന്തപുരം എ പി അബൂബക്കർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും