INDIA

ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനം; ദേശീയ തലത്തില്‍ ഒന്നാമതെത്തി കുമരകം

വെബ് ഡെസ്ക്

മികച്ച മൂല്യവുമായി കുമരകത്തെ ഹോട്ടൽ റൂമുകൾ രാജ്യത്ത് ഒന്നാമത്. ഹോട്ടലുകളുടെ വരുമാനവും മുറികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിലാണ് (റെവ്‌പാർ - റെവന്യൂ പെർ അവൈലബിൾ റൂം) ദേശിയ തലത്തിൽ കുമരകം ഒന്നാമതെത്തിയത്.

ഹോസ്പിറ്റാലിറ്റി കൺസൾട്ടിംഗ് സ്ഥാപനമായ 'ഹോട്ടലിവേറ്റ്' നടത്തിയ ‘ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ട്രെൻഡ്‌സ് ആൻഡ് ഓപ്പർച്യുണിറ്റീസ്’ എന്ന സർവേയിൽ, മികച്ച 15 ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ കോവളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2022-23 കാലഘട്ടത്തിലെ റിപ്പോർട്ടിലാണ് ഈ നേട്ടം. ഹോട്ടൽ മുറികളുടെ വില നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്ട്രി മെട്രിക് ആണ് റെവ്‌പാർ.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ നാലാം സ്ഥാനത്തായിരുന്ന കുമാരകം ഇക്കുറി ഒന്നാം സ്ഥാനത്തെത്തി. സർവേയുടെ 26-ാം പതിപ്പ് അനുസരിച്ച്, കുമരകത്തെ ഹോട്ടലുകൾക്ക് 2023 സാമ്പത്തിക വർഷത്തിൽ 11,758 രൂപയുടെ റെവ്‌പാർ ഉണ്ടായിരുന്നു, ഉത്തരാഖണ്ഡിലെ ഋഷികേശിന് 10,506 രൂപയും കോവളത്തിന് 9,087 രൂപയുമാണ് റെവ്‌പാർ. ഇതുപ്രകാരം, ഋഷികേശും ഋഷികേശും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. കഴിഞ്ഞ വര്ഷം ഒന്നാം സ്ഥാനത്തായിരുന്നു ഋഷികേശ്, കോവളം ഒൻപതാം സ്ഥാനത്തും. മുംബൈ ഡൽഹി മെട്രോകൾ 7,226, 6,016 രൂപയുമായി യഥാക്രമം ആറും പതിനൊന്നുമാണ് പട്ടികയിലെ സ്ഥാനം. തുടർച്ചയായ രണ്ടാം വർഷമാണ് വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകൾക്ക് ഏറ്റവും ഉയർന്ന റെവ്‌പാർ ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

സ്റ്റാർ വിഭാഗം, അഡ്മിനിസ്ട്രേറ്റീവ് സോണുകൾ, 20 പ്രധാന ഹോട്ടൽ മാർക്കറ്റുകൾ എന്നിവ പ്രകാരം വ്യവസായത്തിന്റെ പ്രകടനം വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ 1,540 ഹോട്ടലുകളിൽ നിന്നായി 1,65,172 മുറികളുടെ പട്ടികയെപ്പറ്റിയാണ് സർവേയിൽ പരാമർശിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ പൂർണമായും തരണം ചെയ്തുകൊണ്ട് കേരളത്തിലെ വിനോദസഞ്ചാര മേഖലകൾ തരണം ചെയ്തുവെന്നതിന്റെ ഉദാഹരണമാണ് ഈ സർവേ ഫലമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൂടാതെ, രാജ്യാന്തര തലത്തിൽ ഒരു പ്രദേശത്തെ അവതരിപ്പിക്കുന്നതിൽ റെവ്‌പാർ സഹായകമാണെന്ന് ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസിന്റെ സെക്രട്ടറി കെ അരുൺ കുമാർ പറഞ്ഞു.

വേമ്പനാട് കായലിന്റെ പശ്ചാത്തലത്തിലുള്ള കുമരകം ഗ്രാമവും കായലുകളും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. അതിന്റെ പരിദർശനം വ്യക്തമാക്കുന്ന രീതിയിലുള്ള സജ്ജീകരണങ്ങൾ, കുമരകത്തെ പൈതൃകവും, അവിടുത്തെ ജീവിതശൈലയുമെല്ലാം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ജി 20 ഷെർപ്പ സമ്മേളനം ഈ വർഷമാദ്യം കുമരകത്ത് വെച്ച് നടന്നിരുന്നു. 2018ലെ വെള്ളപ്പൊക്കവും കോവിഡും സംസ്ഥാനത്തിന്റെ ടൂറിസം പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ട്ടിച്ച സാഹചര്യത്തിലാണ് ഈ നേട്ടം.

റെവ്‌പാർ റേറ്റിംഗിൽ ആദ്യ പത്ത് സ്ഥാനം നേടിയ സ്ഥലങ്ങൾ (റെവ്‌പാർ റേറ്റ് സഹിതം);

1. കുമരകം (11,758)

2. ഋഷികേശ് (10,506)

3. കോവളം (9,087)

4. ശ്രീനഗർ (8,127)

5. ഉദയ്പുർ (7,937)

6. മുംബൈ (7,226)

7. ഗോവ (7,116)

8. മസൂറി (6,704)

9. റന്തംബോർ (6,698)

10. മഹാബലേശ്വർ (6,589)

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

സൈബർ കുറ്റകൃത്യങ്ങള്‍: രാജ്യത്തെ 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം

'തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സാമ്പത്തിക സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ഭയം; ഗാസ വിഷയത്തിലെ സൗദിയുടെ മൗനത്തിന് പിന്നിലെന്ത്?

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവർ ജാഗ്രതൈ; കാത്തിരിക്കുന്നത് അകാലമരണം