വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ രണ്ട് ദിവസം കൂടി തുടരും. ഇന്നും നാളെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്. മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വീട് ഇടിഞ്ഞു വീണു. ഇടുക്കി കാഞ്ചിയാര്‍ കോഴി മലയില്‍ സുമേഷിന്റെ വീടാണ് തകര്‍ന്നത്. സുമേഷും കുടുംബവും ഓടി രക്ഷപ്പെട്ടു.

തെക്കന്‍ കേരളത്തില്‍ നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടാം തീയതി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന സൂചിപ്പിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
സെപ്തംബറില്‍ നല്ല മഴ ലഭിച്ചു; മണ്‍സൂണിലെ കുറവ് മറികടന്നതായി വിലയിരുത്തല്‍

മഴ ശക്തി പ്രാപിക്കുന്നതിനാൽ മലയോര തീരദേശ മേഖലയിൽ ഉള്ളവരും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കും.

മഴ ശക്തമായ സാഹചര്യത്തില്‍ കേരള - ലക്ഷദ്വീപ് - കർണ്ണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

logo
The Fourth
www.thefourthnews.in