INDIA

'യുപിയില്‍ ലവ് ജിഹാദും ലാന്‍ഡ് ജിഹാദും ശക്തം'; ആരോപണവുമായി വീണ്ടും ആര്‍എസ്എസ് തലവൻ

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിന്‍റെ ഗ്രാമ പ്രദേശങ്ങളില്‍ ലവ് ജിഹാദും ലാന്‍ഡ് ജിഹാദും നടക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് വീണ്ടും രംഗത്ത്. ലവ് ജിഹാദ് തടയുന്നതിനായി ആര്‍എസ്എസ് മുന്നിട്ടിറങ്ങണമെന്നും നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലെത്തിയ മോഹൻ ഭഗവത് അവധ് പ്രാന്തില്‍ ആര്‍എസ്എസ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു.

ഉത്തര്‍ പ്രദേശിന്റെ ഗ്രാമ പ്രദേശങ്ങളില്‍ ലവ് ജിഹാദ് കൂടുതല്‍ ആഴത്തിലുള്ളതാണെന്നാണ് ഭഗവതിന്റെ ആരോപണം.. 'ദേശീയ വിരുദ്ധരും' 'സാമൂഹിക വിരുദ്ധരും' സജീവമായ മേഖലകളില്‍ നാം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, യോഗത്തില്‍ മോഹൻ ഭഗവത് ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞു.

ലാൻഡ് ജിഹാദുമായി ( മതസ്ഥാപനങ്ങളോ കെട്ടിടങ്ങളോ നിർമിക്കുന്നതിന് അനധികൃതമായി ഭൂമി തട്ടിയെടുക്കുന്നതിന് നൽകിയ പേര്) ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോഹൻ ഭഗവത് ഉന്നയിച്ചു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലാണ് ലാൻഡ് ജിഹാദ് നടക്കുന്നത്. മുസ്ലീം പള്ളികൾ, മസാറുകൾ, ദർഗകൾ എന്നിവ നിർമ്മിക്കാൻ ഹിന്ദു സമുദായത്തിന്റെ ഭൂമി ആളുകൾ തട്ടിയെടുക്കുന്നുവെന്നും ഭഗവത് ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ശാഖകളുടെ എണ്ണം വർധിപ്പിക്കാനും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരിലേക്ക് എത്തിച്ചേരാനും ഭാഗവത് നിർദേശം നൽകിയാതായും റിപ്പോർട്ടുകളുണ്ട്.

നാല് ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായും സാവത് കൂടിക്കാഴ്ച നടത്തി. 2024ല്‍ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചും, 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട 14 ലോക്‌സഭാ സീറ്റുകളെക്കുറിച്ചും ചർച്ച നടന്നു. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയാണ് അയോധ്യ ക്ഷേത്രം തുറക്കാന്‍ ആർഎസ്എസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്