INDIA

മനീഷ് സിസോദിയക്ക് തിരിച്ചടി; അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

വെബ് ഡെസ്ക്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ വിചാരണ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഡല്‍ഹി വിജലന്‍സ് യൂണിറ്റിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) ചാരപ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തിയെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2015ലാണ് ഫീഡ് ബാക്ക് യൂണിറ്റിന് രൂപം നല്‍കിയത്.

മനീഷ് സിസോദിയയാണ് ചാരപ്പണിയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ചാരപ്പണിക്കായി എഫ്ബിയു വഴി ഒരു കോടി രൂപ ചെലവഴിച്ചുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എഎപി രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണ്ട് ഇത്തരം ചാരപ്പണികള്‍ നടത്തുകയാണെന്ന് ബിജെപിയും ആരോപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി സിസോദിയ രംഗത്തെത്തിയിരുന്നു. മദ്യനയ അഴിമതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തിയുള്ള കേന്ദ്ര ഏജന്‍സി കേസുകളുടെ ബാക്കിപത്രമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നേരത്തെ ലെഫ്റ്റനനറ് ഗവര്‍ണര്‍ വി കെ സക്സേന സിസോദിയയെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഇതിന് ശേഷം ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഇതിന്മേലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം കൈക്കൊണ്ടത്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച ഹാജരാകാന്‍ സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട് . സിസോദിയയുടെ അഭ്യര്‍ഥന പ്രകാരം ഒരാഴ്ച സമയം നീട്ടി നല്‍കുകയായിരുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും