INDIA

നിയമ സഹമന്ത്രി എസ് പി സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം

വെബ് ഡെസ്ക്

നിയമ മന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി. കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നിയമ സഹമന്ത്രി സത്യപാൽ സിങ് ബഘേലിനും സ്ഥാനമാറ്റം. ആരോഗ്യ സഹമന്ത്രിയായാണ് പുതിയ ചുമതല.

കേന്ദ്ര നിയമ- നീതിന്യായ മന്ത്രി സ്ഥാനത്ത് നിന്ന് ഇന്ന് രാവിലെയാണ് കിരണ്‍ റിജിജുവിനെ മാറ്റിയത്. തുടര്‍ന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയായി റിജിജുവിനെ നിയമിച്ചു. അര്‍ജുന്‍ രാം മേഘ്‌വാളിനാണ് നിയമകാര്യ മന്ത്രാലയത്തിന്‌റെ ചുമതല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അര്‍ജുന്‍ രാം മേഘ്‌വാളിന്‌റെ നിയമനം.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്ക് കീഴില്‍ മറ്റൊരു സഹമന്ത്രിയുണ്ടാകുന്ന കീഴ്വഴക്കമില്ലാത്തതാണ് എസ് പി സിങ് ബഘേലിന്‌റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‌റെ സഹമന്ത്രിയായി എസ് പി സിങ് ബഘേലിനെ നിയമിച്ചതായി രാഷ്ട്രപതിഭവന്‍ വിജ്ഞാപനം പുറത്തിറക്കി. നേരത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്‌റെ പേരില്‍ വിവാദത്തിലായ മന്ത്രിയാണ് ആഗ്രയില്‍ നിന്നുള്ള എം പിയായ ബഘേല്‍.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍