INDIA

മുസഫർനഗറിൽ അഞ്ചാം ക്ലാസുകാരനെ മുസ്ലിം സഹപാഠിയെക്കൊണ്ട് തല്ലിച്ചു; അധ്യാപികയെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്ക്

ഉത്തർപ്രദേശ് മുസഫർനഗറിലെ സ്കൂളിൽ വീണ്ടും അപരമതവിദ്വേഷം പ്രകടമാക്കുന്ന നടപടിയുമായി അധ്യാപിക. ധുഗാവട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ സെപ്റ്റംബർ 26 നായിരുന്നു സംഭവം. അധ്യാപികയുടെ ചോദ്യത്തിന് മറുപടി പറയാതിരിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മുസ്ലിം സഹപാ ഠിയെക്കൊണ്ട് അധ്യാപിക തല്ലിച്ചു. കേസിൽ കുറ്റാരോപിതയായ സജിഷ്ട എന്ന അധ്യാപികയെ സാംബാൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ അധ്യാപിക വിദ്യാർഥിയോട് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ കുട്ടിക്ക് ഉത്തരം കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് സഹപാഠിയായ മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് ഹിന്ദു വിദ്യാർത്ഥിയെ തല്ലിച്ചത്. ഇത് പതിനൊന്ന് വയസുകാരനിൽ വലിയ മാനസിക സംഘർഷങ്ങൾക്കും വീട്ടിൽ ഒതുങ്ങിക്കൂടുന്നത്തിനും കാരണമായി. അങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കൾ കാര്യം അന്വേഷിക്കുന്നതും സംഭവങ്ങൾ ചോദിച്ചറിയുന്നത്.

അധ്യാപിക സ്കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടാതെ കുട്ടിയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 28ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപികക്കെതിരെ ഐപിസി 153എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 323 (ബോധപൂർവം പരുക്കേൽപ്പിക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞമാസം മുസഫർനഗറിൽ മറ്റൊരധ്യാപിക മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൃപ്ത ത്യാഗി എന്ന അധ്യാപികയായിരുന്നു കേസിലെ കുറ്റാരോപിത. എന്നാൽ ഇവർക്കെതിരെ നോൺ കോഗ്നിസബൾ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മർദിച്ച സംഭവത്തിൽ വർഗീയമായ ഘടകങ്ങൾ ഒന്നുമില്ലെന്നും കുട്ടി പഠിക്കാത്തതിനാലാണ് അടിപ്പിച്ചതെന്നുമായിരുന്നു തൃപ്ത ത്യാഗിയുടെ വിശദീകരണം.

കേസിൽ യുപി പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ വാദം കേട്ട കോടതി യു പി സർക്കാരിനെ നിശിതമായി വിമർശിക്കുകയും കേസെടുത്തതിൽ പോലീസ് കാണിച്ച അലംഭാവത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ