വരുണ
വരുണ 
INDIA

'വരുണ' രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോൺ, നാവിക സേനയുടെ ഭാഗമാകുന്നു

വെബ് ഡെസ്ക്

രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോണായ 'വരുണ' ഉടന്‍ നാവികസേനയുടെ ഭാഗമാകും. 130 കിലോഗ്രാം വരെ ഭാരം വഹിക്കുന്ന ഡ്രോണിന് 30 മിനിറ്റിനുളളില്‍ 25 കിലോമീറ്ററോളമാണ് സഞ്ചരിക്കാനാകുക. പുനെ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി സാഗര്‍ ഡിഫന്‍സ് എഞ്ചീനിയറിങ്ങാണ് വരുണയുടെ നിര്‍മാതാക്കള്‍.

ചരക്കുനീക്കത്തിനൊപ്പം ദ്രവപദാർത്ഥങ്ങളും യന്ത്രസാമാഗ്രികളും കടത്താനും ഡ്രോണിന് കഴിയുമെന്നാണ് നിർമാതാക്കള്‍ നല്‍കുന്ന വാഗ്ദാനം. റിമോട്ട് കണ്‍ട്രോളിലോ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമോ ഡ്രോണിനെ നിയന്ത്രിക്കാനാകും. സാഗര്‍ ഡിഫന്‍സ് എഞ്ചീനിയറിങ്ങിന്റെ സ്ഥാപകന്‍ ക്യപ്റ്റന്‍ നികുഞ്ച് പരാഷറും സഹസ്ഥാപകരായ ബബ്ബാർ, ലക്ഷ്മി ദങ്ങ് എന്നിവർ ചേർന്നാണ് ഡ്രോൺ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഡ്രോണിന്റെ പ്രാഥമിക ലക്ഷ്യം രാജ്യത്തിന്റെയും സൈന്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ്. മാത്രമല്ല, വികസനമെത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ വരെ അപകടങ്ങളുണ്ടായാല്‍ എയർ ആംബുലന്‍സായി പ്രവർത്തിക്കാനും മെട്രോ നഗരങ്ങളില്‍ എയർ ടാക്സിയായും പ്രകൃതിദുരന്തമുണ്ടായാല്‍ ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനുമെല്ലാം കഴിയുംവിധമാണ് ഡ്രോണിന്റെ രൂപകല്‍പന.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ