INDIA

12-ാം ക്ലാസ് ചരിത്ര പുസ്തകത്തില്‍ ഇനി മുഗള്‍ രാജവംശമില്ല; മാറ്റങ്ങളുമായി എന്‍സിഇആര്‍ടി

വെബ് ഡെസ്ക്

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി)യുടെ പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തില്‍നിന്ന് മുഗള്‍ രാജവംശത്തെക്കുറിച്ചുളള അധ്യായങ്ങള്‍ ഒഴിവാക്കി. മാറ്റങ്ങള്‍ ഈ അധ്യയന വര്‍ഷം തന്നെ നിലവില്‍ വരും. എന്‍സിഇആര്‍ടി സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും മാറ്റം ബാധകമാണ്.

ഹിന്ദി പാഠഭാഗത്തിലെ ചില കവിതകളും ഭാഗങ്ങളും സമാനമായി എന്‍സിഇആര്‍ടി മാറ്റിയിട്ടുണ്ട്. ചരിത്ര, ഹിന്ദി പാഠപുസ്തകങ്ങള്‍ക്കൊപ്പം 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്‌കരിച്ചു. അമേരിക്കന്‍ മേധാവിത്വത്തെക്കുറിച്ചുളള ഭാഗവും ശീതയുദ്ധത്തെക്കുറിച്ചുളള ഭാഗവും പുസ്തകത്തില്‍നിന്ന് മാറ്റി. അതോടൊപ്പം ഇന്ത്യന്‍ പൊളിറ്റിക്‌സ് എന്ന പുസ്തകത്തിൽനിന്ന് റൈസ് ഓഫ് പോപുലര്‍ മൂവ്‌മെന്റ്‌സ്, ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ് എന്നീ ഭാഗങ്ങളും ഒഴിവാക്കി.

10, 11 ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ജനാധിപത്യ രാഷ്ട്രീയം, ജനാധിപത്യവും വൈവിധ്യവും, ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍ എന്നീ അധ്യായങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍നിന്ന് സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്, ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ എന്നീ ഭാഗങ്ങൾ ഒഴിവാക്കി.

പുതിയ സിലബസും പാഠപുസ്തകങ്ങളും ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കി വരികയാണെന്ന് മാറ്റങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ