INDIA

ശരദ് പവാറിന് പിന്നാലെ റാലികൾ സംഘടിപ്പിക്കാൻ അജിത് പവാറും; ഇ ഡിയെ പേടിച്ച് ചിലര്‍ പാര്‍ട്ടി വിട്ടെന്ന് എൻസിപി അധ്യക്ഷൻ

വെബ് ഡെസ്ക്

മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ ജനകീയ റാലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, അതേ നീക്കവുമായി വിമത വിഭാഗവും രംഗത്ത്. പാർട്ടി വിട്ടവരേയും കേന്ദ്ര - സംസ്ഥാന സർക്കാരുകളേയും വിമർശിക്കാൻ ശരദ് പവാർ റാലികൾ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് അജിത് പവാർ വിഭാഗവും അതേ തന്ത്രത്തിലേക്ക് ചുവടുമാറ്റുന്നത്.

ബീഡിൽ കഴിഞ്ഞദിവസം ശരദ് പവാർ നടത്തിയ റാലി ഏറെ രാഷ്ട്രീയശ്രദ്ധ നേടിയിരുന്നു. ഇവിടെ തന്നെയാകും അജിത് പവാർ വിഭാഗത്തിന്റേയും ആദ്യ റാലി. ഓഗസ്റ്റ് 27ന് റാലി നടത്താനാണ് തീരുമാനം. ശരദ് പവാറിനെ ആക്രമിക്കുക എന്നതിലുപരി, ജനകീയ അടിത്തറയുണ്ടാക്കി എടുക്കുക എന്നതാണ് അജിത് പവാർ വിഭാഗത്തിന്റെ റാലി നീക്കത്തിന് പിന്നിൽ.

അതിനിടെ അജിത് പവാറിനേയും കൂടെ പാർട്ടി വിട്ടവരേയും രൂക്ഷമായി വിമർശിച്ച് ശരദ് പവാർ രംഗത്തെത്തി. ഇ ഡിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചതോടെയാണ് ചിലർ എന്‍സിപി വിട്ടതെന്നായിരുന്നു പരാമർശം. പാര്‍ട്ടി വിട്ട അനന്തരവന്‍ അജിത് പവാറിന്റെ പേര് സൂചിപ്പിക്കാതെയായിരുന്നു ശരദ് പവാറിന്റെ വിമര്‍ശനം. വികസനമെന്ന ലക്ഷ്യത്തിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാവുന്നതെന്ന അവരുടെ വാദം ശരിയല്ലെന്നും ശരദ് പവാർ പറഞ്ഞു.

''ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില ആളുകള്‍ പാര്‍ട്ടി വിട്ടുപോയി. അവര്‍ (അജിത് പവാര്‍ വിഭാഗം) പറയുന്നത് വികസനത്തിനൊപ്പം നിൽക്കാനാണ് പാര്‍ട്ടി വിട്ടുപോയത് എന്നാണ്. ഇത് വാസ്തവ വിരുദ്ധമാണ്. അവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു എന്നതാണ് വസ്തുത. അതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ടത്. എന്‍സിപിയിലെ മറ്റുചില അംഗങ്ങളോട് ബിജെപിയില്‍ ചേരാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മറ്റെവിടേയ്ക്കെങ്കിലും അയയ്ക്കുമെന്നാണ് ഭീഷണി''-അജിത് പവാര്‍ പറഞ്ഞു.

'' മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് 14 മാസം ജയിലില്‍ കഴിഞ്ഞു. ദേശ്മുഖിന് പോലും സമ്മര്‍ദങ്ങളുണ്ടായി. പക്ഷേ അദ്ദേഹം എൻസിപിയിൽ ഉറച്ചുനിന്നു'' - എന്‍സിപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ക്യാംപെയ്നിൽ സംസാരിക്കവെ ശരദ് പവാർ വ്യക്തമാക്കി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ