INDIA

ലോകത്തെ ഏറ്റവും മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഒന്നുപോലുമില്ല: രാഷ്ട്രപതി

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണം പോലുമില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 'ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ ഒരു സ്ഥാപനം പോലും ലോകത്തെ ഏറ്റവും മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലില്ല. ഇതിനെക്കുറിച്ച് നാം ആലോചിക്കണം'- രാഷ്ട്രപതി പറഞ്ഞു. ഐഐടി ഖരഗ്പൂരിലെ 66-ാമത് കോണ്‍വക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മികച്ച വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം റാങ്കിന് വേണ്ടിയുള്ള ഓട്ടത്തിനില്ല. എന്നാല്‍ മികച്ച റാങ്കിങ് ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും നല്ല അധ്യാപകരെയും ആകര്‍ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു- രാഷ്ട്രപതി പറഞ്ഞു.

സാങ്കേതിക വിദ്യകളിലൂടേയും നൂതന മാര്‍ഗങ്ങളിലൂടേയും ഖരഗ്പൂര്‍ ഐഐടിയെപ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനം വഹിക്കാനുണ്ട്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിപ്ലവകരമായ ശ്രമങ്ങള്‍ അവര്‍ നടത്തേണ്ടിവരും. ഐഐടി ഖരഗ്പൂര്‍ ലോകത്തെ മറ്റു ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിക്കുന്നുണ്ട്. ഇതു ഐഐടി ഖരഗ്പൂറിനെ മാത്രമല്ല ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നത്. രാജ്യത്ത മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ലോകശ്രദ്ധയിലേക്ക് എത്തിക്കാന്‍ സഹായിക്കും- രാഷ്ട്രപതി പറഞ്ഞു.

എല്ലാവര്‍ക്കും സാങ്കേതിക വിദ്യയ്ക്കുളള അവകാശമുണ്ട്. സാമൂഹിക നീതിയും സമത്വവും ലക്ഷ്യംവച്ചുള്ളതാകണം സാങ്കേതിക വിദ്യയുടെ ഉപയോഗം. വസുദൈവ കുടുംബകം എന്ന ആശയത്തില്‍ ഉറച്ചുനിന്ന് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ മാത്രമേ സുവര്‍ണ കാലം വരികയുള്ളുവെന്നും മുര്‍മു പറഞ്ഞു.

കംപ്യൂട്ടറൈസേഷന്‍, സൗരോര്‍ജം, ജനിതകശാസ്ത്രം എന്നിവയിലെ പരീക്ഷണങ്ങള്‍ സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ളതാണ്. 150 വര്‍ഷം മുന്‍പ് ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന രോഗങ്ങള്‍ ഇപ്പോള്‍ സൗജന്യമായി ചികിത്സിച്ച് മാറ്റുന്നു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മാറി. ഈ ലോകത്തെ മികച്ചതാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് പ്രധാനമാണ്. സാങ്കേതി വിദ്യയും ശാസ്ത്രവും പഠിക്കാനായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തുവരണമെന്നും രാഷ്ട്രപതി പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ