INDIA

'സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുകെട്ടി, സാമ്പത്തിക വളര്‍ച്ചയ്ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു': രാഷ്ട്രപതി

വെബ് ഡെസ്ക്

കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിലും വിലക്കയറ്റത്തിലും ലോകരാജ്യങ്ങള്‍ നട്ടംതിരിയുമ്പേള്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ആഗോളതലത്തില്‍ വിലക്കയറ്റം വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരും റിസസര്‍വ് ബാങ്കും സ്വീകരിച്ചി നടപടികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ''പണപ്പെരും ആശങ്കാജനകമായി തുടരുകയാണ്. എന്നാല്‍ സാധാരണക്കാരെ ഇതില്‍ നിന്നു രക്ഷിക്കാന്‍ ഇന്ത്യയില്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കഴിഞ്ഞു. വെല്ലുവിളികളെ ഇന്ത്യ അവസരമാക്കി മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജിഡിപി നിരക്കില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആഗോ സാമ്പത്തിക വളര്‍ച്ചയ്ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്''- രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ദ്രൗപതി മുർമു പറഞ്ഞു. ''ഇന്ന് സ്ത്രീകൾ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണമെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും എല്ലാത്തരം വെല്ലുവിളികളെയും ധൈര്യത്തോടെ അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്''- രാഷ്‌ട്രപതി പറഞ്ഞു.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ മുൻനിര സ്ഥാനം നേടിയിട്ടുണ്ടെന്നും ജി20 രാജ്യങ്ങളുടെ പ്രസിഡൻസിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഒപ്പം നമ്മുടെ അന്നദാതാക്കളായ കർഷകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു. പാരമ്പര്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം ആധുനികത സ്വീകരിക്കാൻ തയ്യാറാവണമെന്ന് ഗ്രോത്ര വർഗ സമൂഹങ്ങളോട് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു.

ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തെ അഭിനന്ദിച്ച രാഷ്‌ട്രപതി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയ ഉയരങ്ങൾ കീഴടക്കുകയും മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുകയാണെന്നും പറഞ്ഞു. ''ബഹിരാകാശത്ത് നമ്മുടെ ഭാവി പരിപാടികൾക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് ചന്ദ്രനിലേക്കുള്ള ദൗത്യം. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്'' - രാഷ്‌ട്രപതി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി