രാംനാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ്  
INDIA

വിവാദങ്ങളില്ലാത്ത അഞ്ച് വർഷം; രാംനാഥ്‌ കോവിന്ദിന് പടിയിറക്കം

വെബ് ഡെസ്ക്

വലിയ വിവാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ മുഖം കൊടുക്കാതെയാണ് രാം നാഥ്‌ കോവിന്ദ് രാഷ്ട്രപതി പദവിയില്‍ 5 വർഷം പൂർത്തിയാക്കിയത്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. അധികാരകാലത്ത് ഒരിക്കൽ പോലും രാഷ്ട്രപതിഭവൻ വിവാദങ്ങൾക്ക് വാതിൽ തുറന്നിട്ടില്ലയെന്നത് തന്നെയാണ് പ്രധാനം. പൗരത്വ നിയമം, കാർഷികനിയമം, ജമ്മുകാശ്മീര്‍ പുനസംഘടന തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പോലും ഒരക്ഷരം പോലും മിണ്ടാതെ സർക്കാരിന്റെ നിയമനിർമ്മാണങ്ങൾക്ക് ഒപ്പുവച്ചു. അതേസമയം മോദി ഭരണത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ രാഷ്ട്രപതിയെന്ന നിലയിൽ വിലയിരുത്തലിനോ വിമർശനങ്ങൾക്കോ അദ്ദേഹം തയ്യാറായിട്ടില്ലെന്നതും ശ്രദ്ദേയമായ കാര്യമാണ്.

വിവാദ പൗരത്വ നിയമം, കാർഷികനിയമം, ജമ്മുകാശ്മീര്‍ പുനസംഘടന തുടങ്ങിയ വിഷയങ്ങളിൽ പോലും ഒരക്ഷരം പോലും മിണ്ടാതെ സർക്കാരിന്റെ നിയമനിർമ്മാണങ്ങൾക്ക് രാംനാഥ്‌ കോവിന്ദ് ഒപ്പുവച്ചു

കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് രാം നാഥ് കോവിന്ദ്. പദവികള്‍ പലത് വഹിച്ചിരുന്നെങ്കിലും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പരിചിതനായിരുന്നില്ല അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സൗമ്യമായിട്ടാണ് പാർശ്വവൽക്കരിക്കുന്നവർക്കെതിരെ അദ്ദേഹം സ്വരമുയർത്തിയത്. വൈവിധ്യമാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. ഈ രാജ്യത്ത് നമ്മൾ വിവിധ സംസ്ഥാനങ്ങൾ, പ്രദേശങ്ങൾ, മതങ്ങൾ, ഭാഷകൾ, ജീവിതരീതികൾ തുടങ്ങിയവയുടെ മിശ്രിതമാണ് കാണുന്നത് . വ്യത്യസ്തരായിരിക്കുമ്പോൾ തന്നെ നമ്മൾ സമാനരും ഐക്യമുള്ളവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊതുജീവിതത്തിലുടനീളം അച്ചടക്കം പുലർത്തിയ സൗമ്യനായ രാഷ്ട്രതന്ത്രജ്ഞൻ

സര്‍ക്കാരിനെ പിണക്കാതെയും ചില ഘട്ടങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട് . ആരുടെയും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാവരും ബഹുമാനിക്കപ്പടേണ്ടവരാണെന്ന് ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ അദ്ദേഹം പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ് തേടിയുള്ള ദയാഹര്‍ജികൾ പ്രത്യക്ഷപ്പെട്ടപ്പോഴും ശിക്ഷ വിധിച്ച നീതിപീഠത്തിന്റെ നിലപാടിനൊപ്പം രാംനാഥ്‌ കോവിന്ദ് കൂടെനിന്നു. റെയ്‌സിന കുന്നിൽ നിന്നും വിടപറയുമ്പോള്‍ പൊതുജീവിതത്തിലുടനീളം അച്ചടക്കം പുലർത്തിയ സൗമ്യനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിലായിരിക്കും രാം നാഥ് കോവിന്ദിനെ രാജ്യം ഓർമിക്കുക.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ