INDIA

സന്ദേശ്ഖാലി കേസിലെ മുഖ്യ പ്രതിയും തൃണമൂൽ നേതാവുമായ ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ; പിടികൂടുന്നത് 55 ദിവസത്തെ തിരച്ചിലിനൊടുവിൽ

വെബ് ഡെസ്ക്

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ആരോപണം നേരിടുന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റില്‍. ഷാജഹാൻ ഷെയ്ഖിന് എതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയര്‍ത്തിയ സംഭവം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഷാജഹാൻ ഷെയ്‌ഖിന്റെ അറസ്റ്റ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

നോർത്ത് 24 പർഗാനാസ് ജില്ലയിൽനിന്ന് ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ 'ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം' എന്നീ പരാതികളുമായി ധാരാളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ 55 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന റേഷൻ അഴിമതി കേസിലും ഷാജഹാൻ ഷെയ്ഖ് ആരോപണവിധേയനാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വീട്ടിലെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ മർദിച്ചിരുന്നു. തുടർന്നാണ് ഷെയ്ഖ് ഒളിവിൽ പോകുന്നത്. ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യാൻ സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് എന്നിവർക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ