INDIA

ഡ്രോണ്‍ നിരീക്ഷണം, നൂറുകണക്കിന് സിസിടിവികൾ; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റം കനത്ത സുരക്ഷ

വെബ് ഡെസ്ക്

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റിലും സമീപപ്രദേശങ്ങളിലുമാണ് ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിനറെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉയര്‍ത്തിയത്.

മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും സിസിടിവി നിരീക്ഷണവും പൂര്‍ണസജ്ജമാണ്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ 'മഹിളാ പഞ്ചായത്ത്' നടത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന ജന്തര്‍മന്തറില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ മാത്രമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കമായാണ് അവര്‍ ഇന്നത്തെ അവസരത്തെ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിൽ മഹിളാ മഹാ പഞ്ചായത്ത് നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച ഗുസ്തിതാരങ്ങള്‍ക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനുളള അവസരമാണ് പാര്‍ലമെന്റിന് മുന്നിലെ പ്രതിഷേധം. എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിക്കുന്നത്.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്. രാഷ്ട്രപതിയില്ലാതെ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹിഷ്കണത്തിന് ആഹ്വാനം ചെയ്തത്. ചടങ്ങ് ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം പ്രതിഷേധങ്ങളൊന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റുമുളള പ്രദേശം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാണ്.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്