INDIA

പ്രതിഷേധവും ധര്‍ണയും കുറ്റകരം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും; പുതിയ നിയമാവലിയുമായി ജെഎന്‍യു

വെബ് ഡെസ്ക്

ക്യാംപസ് നിയമാവലിയില്‍ പുതിയ ഭേദഗതിയുമായി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. ധര്‍ണകളിലോ പ്രതിഷേധ പരിപാടികളിലോ പങ്കെടുക്കുന്നവര്‍ക്ക് 20,000 രൂപയും പിഴ ചുമത്തും. ക്യാംപസിലെ മറ്റ് വിദ്യാര്‍ഥികളോടോ അധ്യാപകരോടോ, ജീവനക്കാരോടോ അപമര്യാദയായി പെരുമാറുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ 50,000 രൂപ പിഴയീടാക്കും. ഇത്തരത്തില്‍ പെരുമാറുന്നവര്‍ പുറത്താക്കല്‍ നടപടി നേരിടേണ്ടതായി വരും. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ജെഎന്‍യു അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതരുടെ പുതിയ പരിഷ്‌ക്കാരം.

DisciplineAndConductRules-Statute32(5) (2).pdf
Preview

ഇതുകൂടാതെ പ്രതിഷേധങ്ങളുടെ ഭാഗമായി സര്‍വകലാശാലയിലെ ഏതെങ്കിലും അധ്യാപരുടേയോ ജീവനക്കാരുടോയോ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കുയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പുതിയ നിയമം പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാണ്.

തങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് കോളേജ് അധികൃര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍

അതേസമയം പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് കോളേജ് അധികൃര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുതുതായി നടപ്പാക്കാനൊരുങ്ങുന്ന നിയമങ്ങള്‍ കൂടിയാലോചനകളില്ലാതെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

ക്യാംപസില്‍ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ജെഎന്‍യുവിലെ എബിവിപി സെക്രട്ടറിയായ വികാസ് പട്ടേല്‍

അതേസമയം, പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ജെഎന്‍യുവിലെ എബിവിപി സെക്രട്ടറിയായ വികാസ് പട്ടേല്‍ വ്യക്തമാക്കി. ക്യാംപസില്‍ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കേണ്ട ആവശ്യമില്ല. ക്യാംപസിലെ സുരക്ഷ, ക്രമസമാധാനം എന്നിവ പൂര്‍വസ്ഥിതിയിലാക്കുന്നതിന് പകരം വിദ്യാര്‍ഥികളുമായി കൂടിയാലോചിക്കാതെ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം പിന്‍വലിക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ക്യാംപസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ നിയമാവലിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ