അവയവദാനത്തിന്റെ പേരില്‍  ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് നാസർ ആണ് നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ ഉള്ളത്

അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസറിനെയാണ് നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ ഏജന്റാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്.

അവയവദാനത്തിന്റെ പേരില്‍  ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ
മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ഇന്ത്യയിൽ ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയാണ് പ്രതി അവയവ കച്ചവടം നടത്തിയിരുന്നത്. അവയവ കൈമാറ്റം നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. സാബിത്തിന്റെ ഫോണിൽ നിന്നും അവയവക്കടത്തിന്റെ വിവിരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയിൽ നിന്നും കുവൈത്തിലേക്കും അവിടെനിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്തക്രിയ നടന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനിൽ നിന്ന് കുവൈത്ത് വഴിയാണ് സാബിത്ത് കേരളത്തിൽ എത്തിയത്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് ഇപ്പോൾ സാബിത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷയത്തിൽ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

അവയവദാനത്തിന്റെ പേരില്‍  ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ
ഭിന്നശേഷിക്കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് കേസ്. IPC 370, അവയവ കടത്ത് കടയിൽ നിരോധന നിയമം 19 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

logo
The Fourth
www.thefourthnews.in