KERALA

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് കപ്പലോടിക്കാന്‍ സായി ഇന്റര്‍നാഷണല്‍; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും

ദ ഫോർത്ത് - തിരുവനന്തപുരം

ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം ഉടന്‍ യാഥാര്‍ഥ്യമാകും. പ്രമുഖ ഷിപ്പിങ് സര്‍വീസ് കമ്പനിയായ സായി ഇന്റര്‍നാഷണല്‍ കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ തയാറായി രംഗത്തെത്തി.

മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു

നവകേരള സദസിനിടയില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഗൾഫ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ശേഷം മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി. യുഎഇയില്‍നിന്നു ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വീസും നടത്താനുള്ള താല്‍പ്പര്യമാണ് കമ്പനി പ്രകടിപ്പിച്ചിരിക്കുന്നത്.

ജനുവരിയില്‍ കമ്പനികളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു

മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സിഇഒ ഷൈന്‍ എ ഹഖ്, മന്ത്രിയെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറിമാരായ പി റ്റി ജോയി, സി പി അന്‍വര്‍ സാദത്ത്, സായി ഷിംപ്പിങ് കമ്പനി ഹെഡ് സഞജയ് ബാബര്‍, ആദില്‍ ഫൈസല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനുവരിയില്‍ കമ്പനികളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ