KERALA

'പള്‍സര്‍ സുനിയെ വിചാരണ വേളയില്‍ നേരിട്ട് ഹാജരാക്കണം, വീഡിയോ കോണ്‍ഫറന്‍സിങ് വേണ്ട'; ഹൈക്കോടതി

നിയമകാര്യ ലേഖിക

നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ വിചാരണ ദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. വിചാരണ നടപടികൾക്കായി വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് പള്‍സര്‍ സുനിയാണ് കോടതിയെ സമീപിച്ചത്. സാക്ഷി വിസ്താര വേളയിൽ സുനിയുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ട് എത്തിച്ചാല്‍ മാത്രമെ അഭിഭാഷകനുമായി ശരിയായ ആശയ വിനിമയം സാധ്യമാകുവെന്ന പൾസർ സുനിയുടെ ആവശ്യം ജസ്റ്റിസ് കെ ബാബു അംഗീകരിക്കുകയായിരുന്നു.

ജയിലിൽ നിന്നും നേരിട്ട് കോടതിയിലെത്തിക്കാതെ വീഡിയോ കോണ്‍ഫറൻസ് വഴി ഹാജരാക്കിയാൽ ക്യത്യമായി കാര്യങ്ങൾ മനസിലാക്കാനാവില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി ശരിവച്ചു.

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം വിചാരണ കോടതിയിൽ നടക്കുന്നതിനിടെയാണ് പൾസർ സുനി ആവശ്യമുന്നയിച്ചത്. സുനിയുടെ ആവശ്യത്തെ പ്രോസിക്യൂഷനും എതിർത്തില്ല. തുടർന്നാണ് വിചാരണ വേളയിലെന്നും സുനിയെ കോടതിയിലെത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്.

ഇതിനിടെ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും കോടതിയിൽ തുടരുകയാണ്. ഇന്നലെ വിസ്താരം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. ഇന്നലെ പ്രോസിക്യൂഷനാണ് വിസ്തരിച്ചത്. ഇന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ തുടരന്വേഷണം നടത്തിയിരുന്നു. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സാക്ഷി വിസ്താരം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിൽ ദിലീപിന്റെ ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ശബ്ദം തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മഞ്ജുവിനെ കേസിൽ വീണ്ടും വിസ്തരിക്കുന്നത്. കേസിൽ 232 സാക്ഷികളെ നിലവിൽ വിസ്തരിച്ചു കഴിഞ്ഞു. അതിൽ 202 പേർ ആദ്യ കുറ്റപത്രത്തിലെ സാക്ഷികളാണ്. ഇനി 35 പേരെ കൂടി വിസ്തരിക്കാനുണ്ട്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി