KERALA

ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിലെ ഒത്തുതീർപ്പ്: പരാതിക്കാരിയുടെ ശബ്ദസന്ദേശമുണ്ടെന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ

നിയമകാര്യ ലേഖിക

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ–മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.

ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ നടപടികൾക്ക് 2021ൽ അനുവദിച്ച സ്റ്റേ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ ബാബു പിൻവലിച്ചിരുന്നു. വിചാരണ നടപടികളുടെ ഭാഗമായി മജിസ്ടേറ്റ് കോടതി കുറ്റം ചുമത്തിയപ്പോൾ നടത്തിയ പരാമർശങ്ങൾ കേസിനെ ബാധിക്കുമെന്ന് അഡ്വ. സൈബി കോടതിയെ അറിയിച്ചു. തുടർന്ന് കേസ് നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയതിന്‍റെ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹൈക്കോടതി കോടതി സ്റ്റേ അനുവദിച്ചത്.

എന്നാൽ, താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും തെറ്റായ വിവരം നൽകിയാണ് സ്റ്റേ സമ്പാദിച്ചതെന്നും പീഡനത്തിന് ഇരയായ യുവതി അറിയിച്ചതിനെ തുടർന്നാണ് സ്റ്റേ നീക്കി ഉത്തരവുണ്ടായത്. തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് കാണാൻ വന്ന യുവതിയെ പീഡിപ്പിച്ചുവെന്നാണ് ഉണ്ണി മുകുന്ദനെതിരായ കേസ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി മുകുന്ദന്‍റെ ഹർജി.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം