KERALA

'എല്ലാം സുതാര്യം'; എ ഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്ന് പി രാജീവ്

ദ ഫോർത്ത് - തിരുവനന്തപുരം

എ ഐ ക്യാമറ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് സുതാര്യമായാണെന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡേറ്റാ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയിലൊഴികെ മറ്റെല്ലാ കാര്യത്തിലും ഉപകരാര്‍ അനുവദനീയമാണെന്നും കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ സമാനമായ കരാര്‍ നല്‍കുന്ന ഘട്ടത്തില്‍ മേല്‍നോട്ടത്തിന് സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കെല്‍ട്രോണ്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണെന്നും കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സേഫ് കേരളയ്ക്കുളള ടെണ്ടര്‍ നടപടികള്‍ സി ഡബ്ലിയുസി മാനദണ്ഡപ്രകാരമാണ് നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ