KERALA

'എല്‍ഡിഎഫ് കൺവീനറുടെ നിലപാട് വിദ്യാഭ്യാസ കച്ചവടത്തിന് സഹായകരം'; ഇ പി ജയരാജനെതിരെ എഐഎസ്എഫ്

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ അഭിപ്രായം വിദ്യാഭ്യാസ കച്ചവടത്തിന് സഹായകരമാകുന്നതാണെന്ന വിമര്‍ശനവുമായി എഐഎസ്എഫ്. വിദ്യാർത്ഥി വിരുദ്ധമായ അഭിപ്രായം ഇ പി ജയരാജന്‍ പിൻവലിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാരിന്റെ കാലത്ത് സ്വകാര്യ സർവകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ലെന്ന ഇ പി ജയരാജൻ്റെ പ്രഖ്യാപനം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എഐഎസ്എഫ് ആരോപിച്ചു.

വിദ്യാഭ്യാസ കച്ചവട സഹായ ശ്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കും
എഐഎസ്എഫ്

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും തള്ളിപറയാതെ വിദ്യാർഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവന ഉടനടി പിൻവലിക്കണം. ഇത്തരത്തിലുള്ള വിദ്യാഭ്യാസ കച്ചവട സഹായശ്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പുതിയ നയരേഖയില്‍ ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു. വിദേശ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ പാകത്തിന് വിദ്യാഭ്യാസ രീതി മാറും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നയം മാറ്റം എന്നല്ല പറയേണ്ടത് കാലോചിത പരിഷ്‌കാരം എന്നാണ് പറയേണ്ടെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിനെ ദോഷകരമല്ലെങ്കില്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ