ശബരിമല
ശബരിമല 
KERALA

ശബരിമല തീര്‍ത്ഥാടനം ഏകോപിപ്പിക്കാന്‍ എഡിഎം; പി വിഷ്ണുരാജ് ഐഎഎസിന് ചുമതല

വെബ് ഡെസ്ക്

ശബരിമല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനങ്ങള്‍ ഏകോപിപ്പിക്കാന്‍ എഡിഎമ്മിനെ നിയമിച്ചു. നിലവില്‍ ഫോര്‍ട്ട് കൊച്ചി സബ്കളക്ടറായ വിഷ്ണുരാജ് ഐഎഎസിന് എഡിഎമ്മിന്റെ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ സീസണിലേക്കാണ് നിയമനം. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ വിവിധ വകുപ്പുകളുടെ ഏകോപനച്ചുമതലയാണ് ശബരിമല എഡിഎമ്മിനുള്ളത്.

1973-ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 20 (2) വകുപ്പ് പ്രകാരം ശബരിമലയിലെ എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് എഡിഎമ്മിനുള്ളത്. ശബരിമലയിലും പമ്പയിലും സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് നിലക്കല്‍ പ്രദേശങ്ങള്‍ എന്നിവയും അധികാര പരിധിയുണ്ട്.

2022-2023 തീര്‍ത്ഥാടന കാലത്തിന് ശേഷം വിഷ്ണു രാജ് വീണ്ടും ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ ചുമതലയിലേക്ക് മടങ്ങുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി