KERALA

'അധികാരവും, ഭരണവും സവർണ മുന്നോക്കക്കാരാൽ അട്ടിമറിക്കപ്പെടുന്നു'; സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് ലത്തീൻ സഭ

ദ ഫോർത്ത് - കൊച്ചി

കേന്ദ്ര സംസ്ഥാന സർക്കാരുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സംയുക്ത ഇടയ ലേഖനം പുറത്തിക്കി. കേരളത്തിൽ അധികാരം, പദവി, സമ്പത്ത് എന്നിവ മുന്നോക്ക സമുദായങ്ങൾ കയ്യടക്കിയത് ഇപ്പോഴും തുടരുകയാണെന്നും അധികാരവും, ഭരണവും സവർണ മുന്നോക്കക്കാരാൽ അട്ടിമറിക്കപ്പെടുകയാണെന്നും ഇടയ ലേഖനം കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ബിഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പാക്കണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെട്ടു.

ബിഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പാക്കണമെന്ന് മെത്രാൻ സമിതി

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണത്തിന്റെ പേരിൽ ഇതര കത്തോലിക്ക സഭകൾ അടക്കമുള്ള ക്രൈസ്തവ സഭകൾക്കും പേരു പറയാതെ വിമർശനമുണ്ട്. അർഹിക്കുന്നതിലും അധികം സംവരണം കൈക്കലാക്കി ഇവർ സാമാന്യ നീതി അട്ടിമറിച്ചെന്നാണ് കെആർഎൽസിസിയുടെ പരാതി.

DOC-20231028-WA0011.pdf
Preview

വിഴിഞ്ഞത്തും, മുതലപ്പൊഴിയിലും അന്യായമായി കേസ് രജിസ്റ്റർ ചെയ്തപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നു പറഞ്ഞവർ തന്നെ ചില പ്രബല സമുദായങ്ങൾക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുന്നതിൽ കാട്ടുന്ന ശുഷ്കാന്തി സമുദായ അംഗങ്ങൾ തിരിച്ചറിയണമെന്നും ഇടയ ലേഖനം ആവശ്യപ്പെടുന്നു.

അസംഘടിത തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചോ, തീരദേശ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചോ സർക്കാരുകൾ പഠനം നടത്തുന്നില്ലന്ന് ഇടയ ലേഖനം ആരോപിക്കുന്നു. ഇന്ത്യയിൽ ഭരണഘടനയും , ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളി നേരിടുകയാണെന്നും, ഉത്തരേന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ഉയരുന്ന സംഘടിത അക്രമങ്ങൾ സമുദായ അംഗങ്ങൾ മറക്കരുതെന്നും ഇടയ ലേഖനം ഓർമ്മപ്പെടുത്തുന്നു.

ഡിസംബറിൽ നടക്കുന്ന സമുദായ ദിനാചരണത്തിന് മുന്നോടിയായാണ് സഭ സംയുക്ത ഇടയ ലേഖനം പുറത്തിറക്കിയത്. വിഴിഞ്ഞം സമരം പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വം അഭിമുഖീകരിക്കുന്നത്. തിരുവനന്തപുരം ആർച്ച്ബിഷപ്പ് അടക്കം കേസുകളിൽ പ്രതിയാണ്. വിഴിഞ്ഞത്തെ സാധാരണക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സമരത്തിന്റെ പേരിൽ വിഴിഞ്ഞം ഇടവകയും, രൂപതയും തമ്മിൽ ഭിന്നതയുണ്ട്. ഇതേ ഭിന്നത ഈ വിഷയത്തിൽ തിരുവനന്തപുരം അതിരൂപതയും മറ്റ് രൂപതകളും തമ്മിലുമുണ്ട്. ഈ സാഹചര്യത്തിൽ സമുദായത്തിലെ ഭിന്നതകൾ ഒഴിവാക്കാൻ പുതിയ സമരമുഖങ്ങൾ തുറക്കാനാണ് സഭയുടെ ശ്രമം. ഇടയ ലേഖനം നവംബർ 5 ന് പള്ളികളിൽ വായിക്കും.

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ