KERALA

ആരിഫ് മുഹമ്മദ് ഖാന്‍ പരിധിവിടുന്നു, ഗവർണർ പദവിക്ക് അർഹനല്ല: സിപിഎം പോളിറ്റ് ബ്യൂറോ

വെബ് ഡെസ്ക്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിധി വിടുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണ്. ഇത്തരത്തില്‍ പെരുമാറുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിക്ക് അര്‍ഹനല്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

'സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കം എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഭീഷണയുടെ ഉദാഹരണമാണ്. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ സംസ്ഥാനത്തെ ജനങ്ങൾ പൂർണമായും തള്ളിക്കളയും.കേരളത്തിലെയും കാലിക്കറ്റ് സർവകലാശാലകളിലെയും സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളില്‍ ആർഎസ്എസ് നോമിനികളെ കൊണ്ട് തിരുകികയറ്റി. ഈ നടപടി സർവകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗമാണ്. ഈ വിഷയത്തില്‍ ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണെന്നും' സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനുമാണ് ഗവർണർ ശ്രമിച്ചത്. ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലിരിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. അതിനാൽ ആരിഫ് മുഹമ്മദ് ഖാന് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് തെളിഞ്ഞതായും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഇന്ന് രാവിലെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോലീസിനെ നിഷ്ക്രിയമാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നുള്‍പ്പെടെ ആയിരുന്നു ഗവര്‍ണറുടെ ആരോപണം. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചിരുന്നു. പ്രകോപനപരമായുള്ള ഗവർണറുടെ സമീപനം കേന്ദ്ര സർക്കാർ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത് എന്ന് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എകെ ബാലന്‍ പ്രതികരിച്ചു.

ഗവർണർ ബോധപൂർവം കുഴപ്പം സൃഷ്ടിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും കുറ്റപ്പെടുത്തി . സംഘ പരിവാറുമായി ഗസ്റ്റ് ഹൗസിൽ കൂടികാഴ്ച്ച നടത്തിയാണ് ഇത് തീരുമാനിച്ചത്. മിഠായി തെരുവിലെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ലക്ഷ്യമിതായിരുന്നു. കോഴിക്കോട് സുരക്ഷിത നഗരമാണെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും. സ്വന്തം നാട്ടിൽ കിട്ടാത്ത സ്വീകരണമാണ് ഗവർണർക്ക് ലഭിച്ചത്. ആതിഥ്യമര്യാദയായതെന്നും അത് ഗവർണറുടെ വിദ്വേഷ പ്രചാരണത്തിനുള്ള അംഗീകാരമല്ലെന്നും പി മോഹനൻ ചൂണ്ടിക്കാട്ടി.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും