KERALA

വ്യാജവാർത്ത കേസ്: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിൽ റെയ്ഡ്

ദ ഫോർത്ത് - കോഴിക്കോട്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നൽകിയെന്ന പരാതിയിൽ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് റെയ്ഡ്.ഡിജിപി അടക്കമുള്ളവർക്ക് പി വി അൻവർ പരാതി നൽകിയിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിൽ 8 അംഗ പോലീസ് സംഘം ബ്യൂറോയിലെത്തുകയും സ്ഥാപനത്തിലെ കമ്പ്യൂട്ടറുകൾ പരിശോധിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് സംപ്രേഷണം ചെയ്ത ' നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 14 വയസുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ 4 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡൻ്റ് എഡിറ്റര്‍ ഷാജഹാന്‍, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തത്. പോക്സോ (19,21), വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും