KERALA

ചീഫ് സെക്രട്ടറിയായി ഡോ വി വേണു; സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്

വെബ് ഡെസ്ക്

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെ തിരഞ്ഞെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബ് ചുമതലയേൽക്കും. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ വി പി ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് ആഭ്യന്തര,വിജിലൻസ്,പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിനെ നിയമിക്കുക. 1990 ഐഎഎസ് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആണ്. 2024 ഓഗസ്റ്റ് 31 വരെയാണ് ഡോ വി വേണുവിന്റെ കാലാവധി.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായാണ് ഷേഖ് ദര്‍വേഷ് സാഹിബ് എത്തുക.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.നിലവിൽ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ദര്‍വേസ് സാഹിബ്.1990 ബാച്ചിലെ ഐപിഎസ് ഓഫീസർ ആയ ഷേഖ് ദർവേഷ് സാഹിബ് കേരള കേഡറിൽ നെടുമങ്ങാട് എഎസ്പി ആയാണ് സർവീസ് ആരംഭിച്ചത്.ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് വിശിഷ്ടസേവനത്തിന് 2016ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.2024 ജൂലൈ 31 വരെ അദ്ദേഹത്തിന് സർവീസുണ്ട്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ