KERALA

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; തപാൽ വോട്ടുകളടങ്ങിയ കവറുകൾ കീറിയ നിലയിൽ, ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്നും റിപ്പോർട്ട്

നിയമകാര്യ ലേഖിക

പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ടുകളടങ്ങിയ കവറുകൾ കീറിയ നിലയിൽ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമീഷൻ ഹൈക്കോടതിയെ അറിയിച്ചു. അസാധുവായ തപാൽ വോട്ടുകളുണ്ടായിരുന്ന രണ്ട് പാക്കറ്റുകളിൽ ഒന്നിന്റെ പുറത്തുള്ള കവർ കീറിയ നിലയിലായിരുന്നു. ഇക്കാര്യത്തിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായും റിപ്പോർട്ടിലുണ്ട്.

മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർഥിയായിരുന്ന കെ പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയിലാണ് വിശദീകരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ പരിശോധിച്ച രണ്ടാം നമ്പർ ഇരുമ്പ് പെട്ടിയിലെ കവറുകളെ കുറിച്ചാണ് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പെട്ടിയിലുണ്ടായിരുന്നു 567 പോസ്റ്റിൽ ബാലറ്റുകളടങ്ങുന്ന പാക്കറ്റിന്റെ രണ്ട് വശവും കീറിയ നിലയിലായിരുന്നു. അസാധുവായ പോസ്റ്റൽ ബാലറ്റുകളിൽ രണ്ട് പാക്കറ്റുകളുടെ പുറം കവറും കീറിയിട്ടുണ്ടായിരുന്നു. അഞ്ചാം നമ്പർ മേശയിൽ എണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കാണാനില്ലെന്ന് നേരത്തെ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. കളക്ടറേറ്റിൽ സ്ഥലപരിമിതി മൂലം തിരഞ്ഞെടുപ്പ് രേഖകൾ സബ് ട്രഷറികളിൽ സൂക്ഷിക്കാൻ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഗോപാലകൃഷ്ണൻ നിയമസഭാ മണ്ഡലങ്ങളുടെ റിട്ടേണിങ് ഓഫീസർമാർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ തിരഞ്ഞെടപ്പ് രേഖകൾ സൂക്ഷിച്ചത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ക്രമങ്ങളിലെ വീഴ്ചയാണിത്. എന്നാൽ, പിന്നീടുള്ള സംഭവങ്ങളുമായി ഇതിന് ബന്ധമില്ല. കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ രേഖകൾ സുരക്ഷിതമല്ലാത്ത രീതിയിൽ വച്ചതിന്റെ ഉത്തരവാദിത്വം സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, ജോയിന്റ് രജിസ്ട്രാർ എസ് എൻ പ്രഭിത്ത്, ട്രഷററർ എസ് രാജീവ്, സബ് ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ എന്നിവർക്കാണെന്നാണ് റിപ്പോർട്ടിലുള്ളത്.

അദാനിയെ മോദി തള്ളിയത് ഇന്ത്യ സഖ്യത്തിന്റെ ആദ്യ വിജയം, പ്രതിപക്ഷം ലക്ഷ്യം കാണുന്നു: ആർ രാജഗോപാൽ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വലവീശി ബിജെപി, നോട്ട ആയുധമാക്കി കോണ്‍ഗ്രസ്; വേറിട്ട പ്രചാരണത്തില്‍ ഇന്‍ഡോര്‍ മണ്ഡലം

രണ്ട് കളികള്‍, വ്യത്യാസം രണ്ട് പോയിന്റ്; കിരീടപ്പോരില്‍ അവസാന വിസില്‍ കാത്ത് ആഴ്‌സണലും സിറ്റിയും

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

വുഹാനിലെ കോവിഡ് റിപ്പോർട്ട് ചെയ്തു; നാലു വർഷം തടവിലായിരുന്ന ചൈനീസ് മാധ്യമപ്രവർത്തക ജയിൽ മോചിതയാവുന്നു