'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും വെട്ടാന്‍ മോദി മുന്നോട്ടുവച്ച പാര്‍ട്ടിനിയമം സ്വന്തംകാര്യത്തില്‍ വച്ചുമടക്കി ഇരട്ടത്താപ്പ് കാട്ടുകയാണ് മോദിയെന്ന ആരോപണം വരുംദിനങ്ങള്‍ അതിശക്തമാകും

മദ്യനയഅഴിമതിക്കേസില്‍ ഇടക്കാലജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യപ്രഖ്യാപനം ഏകാധിപത്യത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നായിരുന്നു. തുടര്‍ന്ന് ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ കെജ്‌രിവാള്‍ തുറന്നുവിട്ടത് ബിജെപിയുടെ സംബന്ധിച്ച് പുതിയ രാഷ്ട്രീയ 'ഭൂത'ത്തെയാണ്. നിഷ്‌കളങ്കമെന്ന് തോന്നുമെങ്കിലും കെജ്‌രിവാളിന്റെ വാക്കുകള്‍ ചെന്നു തറച്ചത് ബിജെപി നേതൃത്വത്തിന്റെ ചങ്കില്‍ തന്നെ. കെജ്‌രിവാളിന്റെ പ്രഖ്യാപനം നടന്നു മണിക്കൂറുകള്‍ക്കം പത്രസമ്മേളനം വിളിച്ച് വിശദീകരണം നല്‍കേണ്ടി വന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്.

കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്?

ബിജെപിയെ തളര്‍ത്തണമെങ്കില്‍ മോദിയെ തളര്‍ത്തണമെന്ന ബോധ്യം കൃത്യമായി കെജ്‌വാളിനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രഖ്യാപനം. 'ഇന്ത്യ മുന്നണിയുടെ മുഖം ആരാണെന്നാണ് ബിജെപി നേതൃത്വം ചോദിക്കുന്നത്. എന്നാല്‍, ഞാന്‍ ചോദിക്കുന്നു ആരാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. നരേന്ദ്ര മോദിക്ക് അടുത്ത വർഷം സെപ്റ്റംബര്‍ 17ന് 75 വയസ് തികയുകയാണ്.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍
ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം

നരേന്ദ്ര മോദി തന്നെയുണ്ടാക്കിയ ചട്ടമാണ് 75 കഴിഞ്ഞ നേതാക്കള്‍ വിരമിക്കണമെന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ അങ്ങനെ നിരവധി നേതാക്കളാണ് മോദിയുടെ നിയമപ്രകാരം രാഷ്ട്രീയവനവാസം തേടേണ്ടിവന്നത്. ഈ നിയമപ്രകാരം മോദിയും 75 വയസുകഴിഞ്ഞാല്‍ വിരമിക്കുകയാണ്. ഇപ്പോള്‍ മോദി വോട്ടു ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ്. അമിത് ഷായ്ക്ക് മോദിയുടെ ഗ്യാരന്റികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ?- ഇതായിരുന്നു കെജ്‌രിവാള്‍ ഉയര്‍ത്തിയ ചോദ്യം.

ഒപ്പം, ബിജെപിയില്‍ ഏകാധിപത്യം തുടരുമെന്ന് സൂചിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും കെജ്‌രിവാള്‍ രാഷ്ട്രീയ ആരോപണം ഉയര്‍ത്തി. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അതിനാല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു യോഗിയെ മാറ്റുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മോദിയേക്കാള്‍ വളരാന്‍ ഒരു നേതാവിനേയും ഇനി അമിത് ഷായേക്കാള്‍ വളരാന്‍ ഒരു നേതാവിനേയും അനുവദിക്കില്ലെന്ന പരോക്ഷ സൂചനയാണ് കെജ്‌രിവാള്‍ ഉയര്‍ത്തിയത്.

പ്രതിരോധം തീര്‍ത്ത് അമിത് ഷാ

കെജ്‌രിവാളിന്റെ രാഷ്ട്രീയ ആയുധത്തിന്റെ മൂര്‍ച്ഛ മനസിലാക്കിയാകണം തെലങ്കാനയില്‍ പര്യടത്തിലുണ്ടായിരുന്ന അമിത് ഷാ അപ്പോള്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി നല്‍കി. 75 വയസില്‍ വിരമിക്കണമെന്ന് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എവിടേയും എഴുതിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ ആദ്യ പ്രതികരണം. ഒപ്പം, മോദിക്ക് പിന്തുണയുമായി പ്രഖ്യാപനവും നടത്തി. മോദിക്ക് 75 വയസു തികയുന്നതില്‍ കെജ്‌രിവാള്‍ കൂടുതല്‍ സന്തോഷിക്കേണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയായി ഇനിയും കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍
ഹനുമാന്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, ആവേശത്തില്‍ എഎപി പ്രവര്‍ത്തകര്‍

മോദിയുടെ വെട്ടിനിരത്തല്‍ നയം ആയുധമാക്കി ആപ്പ്

മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതോടെ ആരോപണങ്ങള്‍ ശക്തമാക്കി ആം ആദ്മി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. മോദി ഇനിയും രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ എന്തിനാണ് പ്രത്യേക നിയമം ഉണ്ടാക്കി നിരവധി ബിജെപി നേതാക്കളെ വെട്ടിനിരത്തിയതെന്നാണ് ആപ്പ് നേതൃത്വം ഉയര്‍ത്തുന്ന ചോദ്യം. ഈ ചോദ്യം കൃത്യമായും മോദിയുടെ രാഷ്ട്രീയ നിലപാടുകളില്‍ ചെന്നു തറയ്ക്കുന്നതുമാണ്. അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും വെട്ടാന്‍ താന്‍ മുന്നോട്ടുവച്ച പാര്‍ട്ടിനിയമം സ്വന്തംകാര്യത്തില്‍ വച്ചുമടക്കി ഇരട്ടത്താപ്പ് കാട്ടുകയാണ് മോദിയെന്ന ആരോപണം വരുംദിനങ്ങള്‍ അതിശക്തമാകും.

logo
The Fourth
www.thefourthnews.in