ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം

ഇന്ത്യയാകെ ഓടിനടന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ഒവൈസിക്ക് സ്വന്തം തട്ടകത്തില്‍ കാലിടറുമോ?

ൈിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിി 1989-ല്‍ സുല്‍ത്താന്‍ സലാഹുദിന്‍ ഒവൈസി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചതു മുതല്‍ ഒവൈസി കുടുംബത്തിന്റെ പക്കലാണ് ഹൈദരാബാദ് ലോക്‌സഭ മണ്ഡലം. എഐഎംഐഎമ്മിന്റെ കോട്ട. 2004 മുതല്‍ അസദുദീന്‍ ഒവൈസിയാണ് മണ്ഡലത്തില്‍ നിന്നുള്ള എംപി. ഇത്തവണ പക്ഷേ, ഒവൈസിക്ക് കാര്യങ്ങളത്ര എളുപ്പമല്ലെന്നാണ് സൂചന.

ഇന്ത്യയാകെ ഓടിനടന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ഒവൈസിക്ക് സ്വന്തം തട്ടകത്തില്‍ കാലിടറുമോ? എഐഎംഐഎമ്മിനെ അലട്ടുന്ന പ്രധാന പ്രശ്‌നം മണ്ഡലത്തിലെ വോട്ടിങ് വിഹിതം കുറഞ്ഞുവരുന്നതാണ്. 60 ശതമാനം മുസ്ലിം വിഭാഗം അതിവസിക്കുന്ന ഹൈദരാബാദില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വലിയ വിഭാഗം ജനങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഒവൈസിയോടുള്ള താത്പര്യമില്ലായ്മയും ബിജെപിയോടുള്ള അകൾച്ചയുമാണ് ജനങ്ങളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ഇത്തവണ ഹൈദരബാദ് മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും നിര്‍ത്തിയിരിക്കുന്നത് കരുത്തരായ സ്ഥാനാര്‍ഥികളെയാണെന്നതും എഐഎംഐഎമ്മിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. മാധവി ലതയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് മുഹമ്മദ് വലിയുള്ള സമീര്‍. മുസ്ലിം സമുദായത്തിന്റെ വക്താവ് എന്ന നിലയില്‍ പ്രചാരണം നടത്തിയാണ് എല്ലാത്തവണയും ഒവൈസി വിജയമുറപ്പിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ എഐഎംഐമ്മുമായി സഖ്യമുണ്ടാക്കിയിട്ടുള്ള കോണ്‍ഗ്രസ്, പിന്നീട് ഒവൈസിയുമായി തെറ്റിപ്പിരിഞ്ഞു. അവിഭക്ത ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായും എഐഎംഐഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ബിആര്‍എസ് ആയിരുന്നു ഒവൈസിയുടെ പാര്‍ട്ടിയുടെ സഖ്യ പങ്കാളി.

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം
കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 282,186 വോട്ടിനാണ് ഒവൈസി വിജയിച്ചത്. 517,100 വോട്ടാണ് എഐഎംഐഎമ്മിന് ലഭിച്ചത്. ബിജെപിയുടെ ഭഗവന്ദ് റാവുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. 235,285 വോട്ടാണ് റാവു പിടിച്ചത്. ടിആര്‍എസ് ആയിരുന്നു മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് നാലാം സ്ഥാനത്ത്. 2014-ല്‍ ഒവൈസി ജയിച്ചത് 202,454 വോട്ടിന്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. അസദുദീന്റെ പിതാവ് സുല്‍ത്താന്‍ സലാഹുദിനന്‍ ഒവൈസി അവസാനമായി മത്സരിച്ച തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ വോട്ടിങ് ശതമാനം 69.2 ശതമാനമായിരുന്നു. തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് ശതമാനത്തില്‍ വലിയതോതിലുള്ള കുറവുണ്ടായി. 2019-ല്‍ ഇത് 44.84 ആയി. മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടിങ് ശതമാനം. കാടിളക്കിയുള്ള പ്രചാരണമാണ് കഴിഞ്ഞ തവണ എഐഎംഐഎം നടത്തിയത്. എന്നിട്ടും വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞു. ഇത്തവണ, ജനങ്ങളെ നേരിട്ടുകണ്ട് വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ആവശ്യപ്പെടുകയാണ് ഒവൈസി.

അതേസമയം. തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള ശ്രമങ്ങള്‍ ഒവൈസിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകുമെങ്കില്‍ തന്റെ പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഒവൈസി പറഞ്ഞതും ഹൈദരാബാദില്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭാഗത്തുനിന്നും ഒവൈസിയോട് മൃദുസമീപനമാണ് ഉണ്ടാകുന്നത്. ഇത് എഐഎംഐഎമ്മിന് പ്രതീക്ഷ നല്‍കുന്നുണ്ട്. തെലങ്കാനയില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യത്തിന് എതിര് നില്‍ക്കുന്ന സമീപനമാണ് ഒവൈസിയുടെ പാര്‍ട്ടി സ്വീകരിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമടക്കം ഇവര്‍ ഇന്ത്യ സഖ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുമുണ്ട്.

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം
അദാനിയെയും അംബാനിയെയും രാഹുല്‍ വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

മറുവശത്ത് ബിജെപി ഗ്രൗണ്ട് ശക്തിപ്പെടുത്തുനുള്ള ശ്രമത്തിലാണ്. 2014-ല്‍ ബിജെപിക്ക് 32.1 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍ 26.8 ശതമാനമായി കുറഞ്ഞു. കാടിളക്കിയുള്ള പ്രചാരണമാണ് ഇത്തവണ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള ഏഴില്‍ ആറിടത്തും എഐഎംഐഎം എംഎല്‍എമാരാണ്. ഘോഷ്മഹലില്‍ ബിജെപിയുടെ രാജാ സിങ് ആണ് വിജയിച്ചത്. പ്രവാചക വിരുദ്ധ പരാമര്‍ശം കൊണ്ട് കുപ്രസിദ്ധി നേടിയ നേതാവാണ് രാജാ സിങ്. നാലാംഘട്ടമായ മെയ് 13-നാണ് ഹൈദരാബാദ് പോളിങ് ബൂത്തിലെത്തുന്നത്.

logo
The Fourth
www.thefourthnews.in