KERALA

വായ്പ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവായില്ല; വാഹന ഉടമക്ക് ധനകാര്യസ്ഥാപനം 1.2 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

നിയമകാര്യ ലേഖിക

വായ്പ മുഴുവന്‍ അടച്ച് തീര്‍ത്തിട്ടും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് രേഖകള്‍ നല്‍കാത്ത നടപടി അധാര്‍മികമായ വ്യാപാര രീതിയെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വാഹന ഉടമയെ ബുദ്ധിമുട്ടിച്ച ധനകാര്യ സ്ഥാപനം 1.2 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും കോടി ഉത്തരവിട്ടു. കെ വി, ഹിന്ദുജ ലൈലാന്‍ഡ് ഫിനാന്‍സിനെതിരെ എറണാകുളം കോതാട് സ്വദേശി ആന്റണി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ധനകാര്യ സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2012 നവംബര്‍ മാസത്തിലാണ് വാഹന വായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടവില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിക്കാതിരിക്കുകയും സിബില്‍ സ്‌കോര്‍ പ്രതികൂലമായി മാറ്റുകയും ചെയ്തു. ഗുഡ്‌സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് ഇതുമൂലം തൊഴില്‍പരമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും വലിയ സാമ്പത്തിക നഷ്ടം വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് വാഹനത്തിന്റെ മുഴുവന്‍ രേഖകളും എന്‍ഒസിയും ലഭ്യമാക്കണമെന്നും നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാല്‍, പരാതിക്കാരനും എതിര്‍കക്ഷിയുമായി ഉണ്ടാക്കിയ കരാറില്‍ മാധ്യസ്ഥതയ്ക്ക് വ്യവസ്ഥയുണ്ട്. അത് ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിച്ചത് നിയമപരമല്ല എന്ന നിലപാടാണ് എതിര്‍കക്ഷി സ്വീകരിച്ചത്.

ഈ വാദം തള്ളിയ കോടതി വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് മുഴുവന്‍ രേഖകളും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദേശിച്ചു. പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കും ധനനഷ്ടത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നല്‍കണമെന്നും കോടതി ധനകാര്യസ്ഥാപനത്തിന് നിര്‍ദേശം നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രന്‍ ഹാജരായി.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി