KERALA

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തം; അട്ടിമറി സാധ്യത തള്ളാതെ പോലീസ്

വെബ് ഡെസ്ക്

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. എലത്തൂരില്‍ ആക്രമണം ഉണ്ടായ അതേ ട്രെയിനിനാണ് തീപിടിത്തം ഉണ്ടായത്. തീയിട്ടതെന്നാണ് പോലീസിന്‌റെ പ്രാഥമിക നിഗമനം.

എലത്തൂര്‍ തീവെയ്പ്പ് കേസിലെ നടുക്കും മാറുന്നതിന് മുന്‍പാണ് അതേ ട്രെയിനില്‍ വീണ്ടും തീപിത്തമുണ്ടായത്. ഇന്നലെ സര്‍വീസ് പൂര്‍ത്തിയായതിന് ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡിലായിരുന്നു ട്രെയിന്‍ ഉണ്ടായിരുന്നത്. പിറകില്‍ നിന്ന് മൂന്നാമത്തെ ബോഗി പൂര്‍ണമായും കത്തി നശിച്ചു.

അഗ്‌നി ശമനസേനയുടെ മൂന്ന് യൂണിറ്റ് ഉടനെ സ്ഥലത്തെത്തി തീയണച്ചു. മണിക്കൂറുകള്‍ക്കകം തീ പൂര്‍ണമായും അണയ്ക്കാനായി. തീയും പുകയും ഉയര്‍ന്നതു കണ്ട് ജീവനക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. നിര്‍ത്തിയിട്ട ട്രെയിനായതിനാല്‍ ആളപായമോ മറ്റ് അപകടങ്ങളോ സംഭവിച്ചിട്ടില്ല. അതേസമയം സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാനുമായി എത്തുന്നത് വ്യക്തമാകുന്നുണ്ട്. മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ബോധപൂര്‍വം തീയിട്ടതാകാം എന്ന് തന്നെയാണ് പോലീസിന്‌റെ പ്രാഥമിക നിഗമനം. അട്ടിമറി സാധ്യത റെയില്‍വെ തള്ളിക്കളയുന്നില്ല.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു