KERALA

കേരളത്തില്‍ മോദി ഭരണത്തിന്റെ പരിഭാഷയെന്ന് പ്രതിപക്ഷം; വയനാട്‌ എംപിക്കുള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്കുമുള്ളതെന്ന് മറുപടി

ദ ഫോർത്ത് - തിരുവനന്തപുരം

പ്രതിപക്ഷ സമരത്തിനെതിരായ പോലീസ് നടപടിയെ ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാഗ്വാദം. ഒരു കരിങ്കൊടി ഭയന്ന് നൂറു കണക്കിന് പോലീസുകാരുടെ ഇടയില്‍ മുഖ്യമന്ത്രി ഒളിച്ചു എന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയന്‍ സര്‍ക്കാരെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടി ഷാഫി പറമ്പില്‍ ആരോപിച്ചു.

എന്നാല്‍, നികുതി വര്‍ധനവിനെതിരെയുള്ള പ്രതിപക്ഷ സമരത്ത തള്ളി കൊണ്ടായിരുന്നു അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ' സമരം ആസൂത്രിതമാണ്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നു' എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമാണ് കേരളത്തിലെ മുഖ്യമന്ത്രിക്കും നല്‍കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലീഗ് നേതാവ് പി കെ ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാണിക്കുന്നതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു

സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാണിക്കുന്നതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥർ ഉൾപ്പെട്ട സുരക്ഷാ കമ്മിറ്റിയാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി നൽകി.

സർക്കാരിന് കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു

സർക്കാരിന് കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് പറഞ്ഞാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്. ഉറങ്ങിക്കിടക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഇനിയും സമരങ്ങൾ ഉണ്ടാകും. സർക്കാർ 4500 കോടിയുടെ അധിക ഭാരം അടിച്ചേല്പിച്ചതായി പ്രതിപക്ഷനേതാവ് ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ സംസാരം തടസ്സപ്പെടുത്താനുള്ള ശ്രമം ഭരണപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതോടെ സഭ പ്രക്ഷുഭതമായി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കി നിയമസഭയിന്നത്തേക്ക് പിരിഞ്ഞു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ