ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ 
KERALA

ഭൂപതിവ് നിയമഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ

വെബ് ഡെസ്ക്

പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി, കേരള ക്ഷീരകര്‍ഷക ക്ഷേമ ഫണ്ട്, സഹകരണ നിയമഭേദഗതി എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലുകള്‍. ഇതോടെ രാജ്ഭവന്‌റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്. ബില്ലുകളില്‍ സമയബന്ധിതമായി ഒപ്പുവെക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും നിരന്തരം ഏറ്റുമുട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനുവേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവന രാജ്ഭവന്‍ പുറത്തുവിട്ടിരുന്നു.

ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയുന്ന ബില്‍) അടങ്ങുന്ന ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2021 എന്നിവയായിരുന്നു രാഷ്ട്രപതി തടഞ്ഞുവെച്ചത്. എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു