KERALA

ഓപ്പറേഷൻ തിയേറ്ററിൽ വസ്ത്രം ധരിക്കുന്നതിൽ ആഗോള മാനദണ്ഡങ്ങളുണ്ട്; ഹിജാബ് വിഷയം വിവാദമാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

ഓപ്പറേഷന്‍ തിയേറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട വിഷയം വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രധാരണത്തിന് അനുമതി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് പ്രിൻസിപ്പലിനോട് ഒരുസംഘം വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് ആഗോള മാനദണ്ഡങ്ങളനുസരിച്ച് ആരോഗ്യവിദഗ്ധ സമിതിയാണെന്നും ഈ പ്രോട്ടോക്കോള്‍ അധ്യാപകര്‍ വിശദീകരിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ജൂണ്‍ 26 നാണ് ഓപ്പറേഷന്‍ തീയേറ്ററില്‍ ഹിജാബും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിര്‍ബന്ധമാണെന്നാണ് കത്തില്‍ പറയുന്നത്.

ഈ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് ഐഎംഎ സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ പ്രധാനപ്പെട്ട വ്യക്തി രോഗിയാണെന്നും ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകള്‍ ഓപ്പറേഷന്‍ തീയേറ്ററുകളില്‍ പാലിക്കണമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് പുറത്തുപോയതില്‍ അന്വേഷണം വേണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

റോള്‍ റോയിസില്‍ ദുബൈയില്‍ കറങ്ങി രജിനിയും യൂസഫലിയും; പുതിയ ബിസിനസ് ആണോയെന്ന സംശയവുമായി പ്രേക്ഷകര്‍

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി